ചോദ്യം ചെയ്തപ്പോൾ ഒന്നും അറിയാത്ത മട്ടിലായിരുന്നു യുവാവ് പ്രതികരിച്ചത്. ഫോൺ സ്ത്രീയുടെ കയ്യിൽ നൽകി വേണമെങ്കില്‍ പരിശോധിച്ച് നോക്കുവെന്നും പറഞ്ഞു. ഇങ്ങനെ നടത്തിയ പരിശോധനയിൽ ഫോണിലെ റീസൈക്കിൾ ബിന്നിൽ നിന്നും യുവതിയുടെ വീഡിയോ കണ്ടെടുക്കുകയായിരുന്നു
ബംഗളൂരു: അയല്‍ക്കാരിയായ യുവതിയുടെ ബാത്ത്റൂമില്‍ ഒളിഞ്ഞുനോക്കി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലെ ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റ് ഷോറൂമിൽ എക്സിക്യൂട്ടിവ് ആയ രാജ് ദീപ് എന്ന 34കാരന് ആണ് അറസ്റ്റിലായത്. ഇയാൾ ബീഹാർ സ്വദേശിയാണ്.
ബിരുദപഠനം പകുതി വഴിയ്ക്ക് ഉപേക്ഷിച്ചാണ് രാജ് ദീപ് ബംഗളൂരുവിൽ ജോലി തേടിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ കഴിയുന്ന ഇയാൾ അവിവാഹിതനാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഓസ്റ്റിൻ ഠൗണിലാണ് പരാതിക്കിടസ്ഥാനമായ സംഭവം നടന്നത്. ഇയാളുടെ അയൽവാസിയായ യുവതി കുളിക്കുന്നതിനിടെയാണ് ആരോ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആൾ രാജ് ദീപാണെന്ന് ഇവർ തിരിച്ചറിയുകയും ചെയ്തു. യുവതി തന്നെ കണ്ടെന്ന് മനസിലായതോടെ രാജ് ദീപ് സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.
ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി നടന്ന കാര്യങ്ങൾ അറിയിച്ചു. എല്ലാവരും ചേർന്ന് രാജ് ദീപിന്റെ വീട്ടിലെത്തുകയും ചെയ്തു. ഇവർ ചോദ്യം ചെയ്തപ്പോൾ ഒന്നും അറിയാത്ത മട്ടിലായിരുന്നു യുവാവ് പ്രതികരിച്ചത്. ഫോൺ സ്ത്രീയുടെ കയ്യിൽ നൽകി വേണമെങ്കില്‍ പരിശോധിച്ച് നോക്കുവെന്നും പറഞ്ഞു. ഇങ്ങനെ നടത്തിയ പരിശോധനയിൽ ഫോണിലെ റീസൈക്കിൾ ബിന്നിൽ നിന്നും യുവതിയുടെ വീഡിയോ കണ്ടെടുക്കുകയായിരുന്നു. എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഇതോടെ യുവതിയും സുഹൃത്തുക്കളും ചേർന്ന് രാജ് ദീപിനെ അശോക് നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയിൽ ലൈംഗിക അതിക്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാജ് ദീപിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.