നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യം നൽകി യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച് ഭർത്താവ്; കൂട്ടമാനഭംഗത്തിനിരയായ യുവതി അബോധാവസ്ഥയിൽ

  മദ്യം നൽകി യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച് ഭർത്താവ്; കൂട്ടമാനഭംഗത്തിനിരയായ യുവതി അബോധാവസ്ഥയിൽ

  യുവതിയെ നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചശേഷം ഭർത്താവിന്‍റെ സുഹൃത്തുക്കൾ ക്രൂരമായി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.

  ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

  ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

  • Share this:
   തിരുവനന്തപുരം: മദ്യം നല്‍കി യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച ഭർത്താവ് അറസ്റ്റിൽ. കൂട്ടമാനഭംഗത്തിനിരയായ കണിയാപുരം സ്വദേശിനി അബോധാവസ്ഥയിലാണ്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്.

   പോത്തന്‍കോട്ട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് മണിയോടു കൂടി വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ എത്തിക്കുകയും അവിടെവെച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. യുവതിയെ നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചശേഷം ഭർത്താവിന്‍റെ സുഹൃത്തുക്കൾ ക്രൂരമായി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
   TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
   കുതറിമാറി ഓടിയ യുവതിയെ നാട്ടുകാരാണ് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. സംഭവം നാട്ടുകാർ തന്നെ പൊലീസിൽ അറിയിക്കുകയും, ഇവർ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തി ഭർത്താവിനെ അറസ്റ്റഅ ചെയ്യുകയുമായിരുന്നു.   Published by:Anuraj GR
   First published: