നെടുമങ്ങാട്: കൂടുതല്‍ ലാഭം കിട്ടുന്നതിനായി കഞ്ചാവ് ചെടികള്‍ (cannabis plants) നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍ (arrest). ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിന്മുകളില് താമസിക്കുന്ന രാജേഷ് എന്ന ജലാലുദ്ദീനാണ്(30) അറസ്റ്റിലായത്.
ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി എ ശങ്കറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കൂടുതല്‍ ലാഭം കിട്ടുന്നതിനാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയത് എന്ന് സിഐ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബിജുകുമാര്‍, പ്രേമനാഥന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ കിരണ്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവര്‍ പങ്കെടുത്തു.
ATM കുത്തിത്തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ കണ്ടു; രക്ഷപ്പെടുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തിന്; യുവാക്കള്‍ പിടിയില്‍
ബെംഗളൂരു: എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കളെ കൈയോടെ പിടികൂടി പൊലീസ്(Police). ബെംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരുലാണ് സംഭവം. എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. നാട്ടുകാരെ കണ്ടതോടെ മോഷ്ടാക്കള്‍ സ്ഥലത്ത് നിന്ന് കടന്ന് കളയാന്‍ ശ്രമിച്ചു. ഇതിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാരും ശ്രമം നടത്തി.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ യൂണിഫോമില്‍ അല്ലായിരുന്നു. ഉപകരണങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവാക്കള്‍ ഇവരുടെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ചത്. സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം അറിയുന്നത്.
ഓടിരക്ഷപ്പെടുന്നതിനിടെ പൊലീസ് വാഹനമാണെന്ന് അറിയാതെയാണ് മോഷ്ടാക്കള്‍ ലിഫ്റ്റ് ചോദിച്ചത്. വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായികരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട വിവരം പൊലീസിന് മനസ്സിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.