നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍

    Arrest | നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍

    നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

    • Share this:
      കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ(Parvathy Thiruvothu) ഫോണില്‍ ശല്യം ചെയ്ത കൊല്ലം(Kollam) സ്വദേശി അറസ്റ്റില്‍(Arrest). നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് മരട് പൊലീസ്(Police) കേസെടുത്തിരുന്നു. 2017ല്‍ ബംഗുളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു.

      നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

      സ്ത്രീത്വത്തെ അപമാനിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വനിതാ വൈസ് പ്രസിഡന്‍റ് പൊലീസിൽ പരാതി നല്‍കി

      കൊല്ലം (Kollam) കു​ണ്ട​റ (Kundara) പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ വ​നി​താ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പേ​ര​യം ഗ്രാമ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​ക്കെ​തി​രെയാണ് കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ വൈ​സ് പ്ര​സി​ഡന്റ് സോ​ഫി​യ ഐ​സ​ക്കാ​ണ് കൊ​ല്ലം റൂ​റ​ല്‍ എ​സ് പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ കു​ണ്ട​റ സ്റ്റേഷൻ ഹൗ​സ് ഓ​ഫി​സ​ര്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

      ഡി​സം​ബ​ര്‍ ആ​റി​ന് ഓ​ഫി​സ് സ​മ​യ​ത്തി​നു​ശേ​ഷ​വും ഓ​ഫി​സ് തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട സോ​ഫി​യ ഐ​സ​ക് ചെ​ന്ന​പ്പോ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ് പ​രാ​തി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് സിപി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ. ​ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.
      Published by:Jayesh Krishnan
      First published:
      )}