• HOME
  • »
  • NEWS
  • »
  • crime
  • »
  • കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ആറു വയസുകാരിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ‌

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ആറു വയസുകാരിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ‌

കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ - കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്

  • Share this:
    കോഴിക്കോട്: കെഎസ്ആര്‍ടിസി (KSRTC) ബസില്‍ യാത്ര ചെയ്യുന്നതിനിടെ ആറ് വയസുകാരിയെ കടന്നുപിടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. നിലമ്പൂര്‍ സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ - കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കൈയില്‍ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

    പമ്പ്‌സെറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

    ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് തുമക്കൂരുവില്‍ 2 ദളിത് യുവാക്കളെ തല്ലിക്കൊന്നു. തുമക്കൂരു ഗുബ്ബി പെദ്ദേനഹള്ളിയില്‍ വെള്ളിയാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ കെ.ഗിരീഷ് (32), ഗിരീഷ് മുദലഗിരിയപ്പ (34) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.

    പമ്പ്‌സെറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാത്രി നന്ദീഷ് എന്നയാള്‍ ഇവരെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ആദ്യം ഓടിരക്ഷപ്പെടാതിരിക്കാന്‍ ഓലമടലുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇരുവരുടേയും കാലുകള്‍ പൊള്ളിച്ച ശേഷം ചോദ്യം ചെയത് സംഘം ചേര്‍ന്നു തല്ലിക്കൊന്നു എന്നാണ് കേസ്.

    മൃതദേഹം കുളത്തില്‍ നിന്നും പാടത്തു നിന്നുമാണ് കണ്ടെടുത്തത്. ഇരുവരും വിവിധ മോഷണക്കേസുകളില്‍ പ്രതികളാണ്. പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അതിക്രമം.

    Rape |പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ പിടിയില്‍

    റാഞ്ചി: പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിനും 15നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

    പെണ്‍കുട്ടി അടുത്തുള്ള ഗ്രാമത്തിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വിവാഹ വീട്ടില്‍ നൃത്ത പരിപാടിക്കിടെ ആണ്‍കുട്ടികളുമായി വഴക്കുണ്ടായി. പെണ്‍കുട്ടിക്ക് ഇവരെ മുന്‍പരിചയമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സംഘം പെണ്‍കുട്ടിയെ ബലമായി വിജനമായ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.

    ഓടി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. നാണക്കേട് ഭയന്ന് ആദ്യം പരാതി നല്‍കാന്‍ വിസമ്മതിച്ച കുടുംബം, പിന്നീട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
    Published by:Jayashankar Av
    First published: