വയനാട്: മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകളിലൂടെ സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് പിടിയില്‍. ചങ്ങനാശേരി പാതിരാപുരം മുളയ്ക്കല്‍ നവാസ്(33) ആണ് പിടിയിലായത്. സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.
സ്ത്രീകളോട് പൊലീസാണെന്ന് പറഞ്ഞാണ് നവാസ് പരിചയപ്പെടുത്തുക. ബത്തേരി പരിധിയില്‍ മുഹമ്മദ് അസ്ലം എന്നയാളെ പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
കണ്ണൂർ: പാർക്കിൽവെച്ച് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി. തലശ്ശേരി പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്ബാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് കമിതാക്കളറിയാതെ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. കമിതാക്കള്‍ പൊലീസിൽ നല്കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
തലശ്ശേരി പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. ഈ സംഭവത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ്, പാർക്കിലെത്തുന്നവരുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തുന്നവരെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മൊബൈൽഫോണിന് പകരം ഒളി ക്യാമറ ഉപയോഗിച്ചാണ് പാർക്കിലെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദൃശ്യങ്ങൾ പകർത്തുന്ന സംഘം രാവിലെ മുതൽ പാർക്കിന്റെ പല സ്ഥലങ്ങളിലായി തമ്പടിക്കുന്നതായാണ് വിവരം. ഇവിടെ നിന്ന് പകർത്തുന്ന ദൃശ്യങ്ങൾ ചില അശ്ലീല സൈറ്റുകളിലേക്കും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളിലും എത്തിച്ചു നൽകി ഇവർ പണം സമ്പാദിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബർ പൊലീസിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.