നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഹണിട്രാപ്പിൽ കുടുക്കി യുവാവിന്റെ സ്ക്കൂട്ടറും ഫോണും പണവും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ; രണ്ടു പേർ ഒളിവിൽ

  ഹണിട്രാപ്പിൽ കുടുക്കി യുവാവിന്റെ സ്ക്കൂട്ടറും ഫോണും പണവും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ; രണ്ടു പേർ ഒളിവിൽ

  ശാന്തൻപാറ സ്വദേശിയെ യുവതിയുടെ ഫോൺ ഉപയോഗിച്ച് പ്രതികൾ തൊടുപുഴയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിൽ എത്തിയയാളെ മൂന്നു പേരും കൂടി ബന്ദിയാക്കി 4000 രൂപയും, മൊബൈൽ  ഫോണും, സ്കൂട്ടറും കൈക്കലാക്കി

  Honey-trap_Arrest

  Honey-trap_Arrest

  • Share this:
   ഇടുക്കി: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ കട്ടപ്പനയിൽ അറസ്റ്റിൽ. തോപ്രാംകുടി സ്വദേശി റ്റിൻസൺ എബ്രാഹമിനേയാണ് തൊടുപുഴ പോലീസും കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. കേസിലെ രണ്ട് പ്രതികൾ ഒളിവിലാണ്. ശാന്തൻപാറ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിലാണ് റ്റിൻസൺ അറസ്റ്റിലായത്. ഒളിവിൽ ആയിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

   കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാന്തൻപാറ സ്വദേശിയെ യുവതിയുടെ ഫോൺ  ഉപയോഗിച്ച് പ്രതികൾ തൊടുപുഴയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിൽ എത്തിയയാളെ  മൂന്നു പേരും കൂടി  ബന്ദിയാക്കി 4000 രൂപയും, മൊബൈൽ  ഫോണും, സ്കൂട്ടറും കൈക്കലാക്കി. തുടർന്നാണ് ശാന്തൻപാറ സ്വദേശി പോലീസിൽ പരാതി നൽകിയത്.

   കേസിൽ ഉൾപ്പെട്ട  തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊമ്പ് സ്വദേശി അഖിൽ എന്നിവർ ഒളിവിലാണ്. അഖിൽ വാടകയ്ക്ക് എടുത്ത തൊടുപുഴ  മൈലകൊമ്പിലെ വീട്ടിൽ വച്ചാണ് തട്ടിപ്പ് നടത്തിയത്. ഒളിവിലുള്ള പ്രതികളെ പിടികൂടുവാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

   മയക്കുമരുന്ന് കേസിൽ സിനിമാക്കാരുമായി ബന്ധമുള്ള 'ടീച്ചറെ' ചോദ്യം ചെയ്തു; റോട്ട് വീലർ നായകൾ ടീച്ചറോട് ഇണക്കം കാട്ടിയതിൽ സംശയം

   കാക്കനാട്ടെ മയക്കുമരുന്ന് കടത്ത് കേസിൽ സിനിമാക്കാരുമായി അടുപ്പമുള്ള യുവതിയെ എക്സൈസ് ചോദ്യം ചെയ്തു. മലയാള സിനിമയിലെ മുൻനിരക്കാരുമായി അടുത്ത ബന്ധമുള്ള യുവതിയെ എക്‌സൈസ് ക്രൈംബ്രാഞ്ചാണ് ചോദ്യം ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 'ടീച്ചര്‍' എന്നാണ് പ്രതികള്‍ ഇവരെ വിശേഷിപ്പിച്ചത്.

   Also Read-ലഹരി മരുന്ന് കടത്ത് കേസിൽ എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റിൽ; കേസിലെ അട്ടിമറി തെളിയുന്നു

   നേരത്തെ മയക്കുമരുന്ന് കടത്തിന് മറയായി ഉപയോഗിച്ചിരുന്ന റോട്ട് വീലർ നായകളെ, എക്സൈസ് സംഘം മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഈ യുവതിക്കാണ് കൈമാറിയതെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് സംഘവും സിനിമാക്കാരും തമ്മിലുള്ള ബന്ധത്തിലെ ഇടനിലക്കാരിയാണ് ഇവരെന്നും സംശയമുണ്ട്. അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്.

   എന്നാൽ ലഹരിമരുന്ന് പിടികൂടിയ ശേഷം പ്രതികൾ പറഞ്ഞത് അനുസരിച്ച് 'ടീച്ചർ' എന്ന് അവകാശപ്പെട്ട് എത്തിയ യുവതിക്ക് നായകളെ കൈമാറുകയാണ് എക്സൈസ് ചെയ്തത്. ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന ശീലമുള്ള റോട്ട് വീലർ പോലെയുള്ള നായകൾ ഈ സ്ത്രീയെ കണ്ടപ്പോൾ ഇണക്കം കാണിച്ചതും സംശയത്തോടെയാണ് എക്സസൈസ് ക്രൈംബ്രാഞ്ച് കാണുന്നത്. അപരിചിതരോട് അക്രമാസക്തരായി പെരുമാറുകയാണ് സാധാരണ ഈ നായകൾ ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ നായകളെ ഉപയോഗിച്ച് മയക്കുമരുന്നിന് ഒത്താശ ചെയ്തതിൽ യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിൽ ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
   Published by:Anuraj GR
   First published: