'ഗ്ലാസില്‍ മൂന്ന് അടയാളം ഒരുവരയ്ക്ക് നൂറു രൂപ'; ഡ്രൈഡേയിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ
'ഗ്ലാസില്‍ മൂന്ന് അടയാളം ഒരുവരയ്ക്ക് നൂറു രൂപ'; ഡ്രൈഡേയിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ
ഗ്ലാസിൽ മൂന്നു അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കിലാണ് പ്രതി മദ്യവിൽപന നടത്തിയിയത്.
Last Updated :
Share this:
ഇടുക്കി: ഡ്രൈഡേയിൽ മദ്യവില്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. തോക്കുപാറ തോപ്പിൽ അജി(38)യാണ് പിടിയിലായത്. ഇയാളുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടരലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
തോക്കുപാറയിലും പരിസരപ്രദേശങ്ങളിലും മദ്യവിൽപന നടത്തുകയായിരുന്നു ഇയാൾ. മുൻപും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അജി.ഗ്ലാസിൽ മൂന്നു അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കിലാണ് പ്രതി മദ്യവിൽപന നടത്തിയിയത്.
വീടിന് സമീപമുള്ള പൊതുവഴിയിലായിരുന്നു മദ്യവിൽപന. അടിമാലി എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിപി സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, സി അരുൺ രഞ്ജിത് കവിദാസ്, നിമിഷ ജയൻ, ശരത് എസ്പി എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫേസ്ബുക്കിൽ പ്രതികരിച്ചതിന് മർദനം; ശിക്ഷാവിധി കേട്ട് യുവാവ് കോടതിയിൽ നിന്ന് ഇറങ്ങിയോടി
കോട്ടയം: ബൈക്ക് തടഞ്ഞ് വ്യാപാരിയെ മർദിച്ചെന്ന കേസിൽ ജഡ്ജി ശിക്ഷ വിധിച്ചതുകേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പത്തനംതിട്ട ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിപ്പോയത്. ഇയാളെ പിടികൂടാനായിട്ടില്ല.
കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചതിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതികൾ കോട്ടയം മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ മർദ്ദിച്ചത്. 2018 ജൂലായിലായിരുന്നു സംഭവം.
നാലുവർഷമായി വിചാരണ നടന്നുവന്ന കേസിൽ തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. ജാമ്യത്തിലായിരുന്ന മൂന്ന് പ്രതികളും വിധികേൾക്കാൻ കോടതിയിലെത്തിയിരുന്നു.
ആറുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതികൾക്ക് കോടതി വിധിച്ചത്. രക്ഷപ്പെട്ട പ്രതിക്കായി കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പൊലീസും തിരച്ചിൽ തുടരുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.