• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വീട്ടിൽ ചാരായം വാറ്റി വിൽപ്പന; 'വാവയുടെ' ഓണം എക്സൈസ് പൊളിച്ചു

Arrest | വീട്ടിൽ ചാരായം വാറ്റി വിൽപ്പന; 'വാവയുടെ' ഓണം എക്സൈസ് പൊളിച്ചു

ബക്കറ്റുകളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 280 ലിറ്റർ കോടയും വാവയുടെ വീട്ടിൽ നിന്ന് പിടികൂടി

  • Last Updated :
  • Share this:
    തിരുവനന്തപുരം:  വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൂങ്ങോട് ജംഗ്ഷനുസമീപം താമസിക്കുന്ന വാവയെന്ന അജുവാണ് (46) പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന് മുന്നോടിയായി നടത്തിയ റെയ്ഡിലാണ് ചാരായവിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തത്.

    ഇയാൾ വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തുകയാണെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായം എക്സൈസ് പിടികൂടി.

    ഇതിന് പുറമേ ബക്കറ്റുകളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 280 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും വീട്ടിൽ നിന്ന് പിടകൂടി. പ്രിവന്റീവ് ഓഫീസർ കെ.എസ്. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാവയുടെ വീട്ടിൽ റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.

    Also Read-സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

    കാറുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി; കണ്ടെടുത്തത് 90 കുപ്പി മദ്യം

    കണ്ണൂർ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ഒരു കാറിൽ നിന്ന് യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ഈ വാഹനത്തിൽ നിന്ന് 90 കുപ്പി മദ്യം കണ്ടെടുത്തു. കണ്ണപുരം യോഗശാലയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്.

    കൂട്ടിയിടിച്ച ഒരു കാറിലുണ്ടായിരുന്നവർ താക്കോലെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കാറിലുള്ളവരെ കാണാത്തതിനെ തുടർന്ന് കണ്ണപുരം എസ് സിജി സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.

    സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് 500 മില്ലിയുടെ അ‍ഞ്ച് കെയ്സ് മദ്യം കണ്ടെത്തിയത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് മദ്യം കണ്ടെടുത്ത കാറിന്റെ ആര്‍.സി. ഉടമസ്ഥനെന്നും മനു എന്നാളാണ് കാര്‍ ഓടിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
    Published by:Jayesh Krishnan
    First published: