HOME /NEWS /Crime / ഫോണിലൂടെ സ്ത്രീ ശബ്ദം അനുകരിച്ച് യുവാവിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തു; 49കാരൻ അറസ്റ്റില്‍

ഫോണിലൂടെ സ്ത്രീ ശബ്ദം അനുകരിച്ച് യുവാവിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തു; 49കാരൻ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അമ്മയ്ക്ക് തുടര്‍ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് രഘുറാമിന്റെ കൈയില്‍ നിന്ന് പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു

  • Share this:

    ചെന്നൈ: സ്ത്രീ ശബ്ദം അനുകരിച്ച് യുവാവിൽ നിന്ന്പണം തട്ടിയ 49കാരനെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സേലം സ്വദേശിയെയാണ് ചെന്നൈ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നുങ്കമ്പാക്കം പോലീസ് അറസ്റ്റ് ചെയ്തത്.

    ചെന്നൈയിലെ നുങ്കംപാക്കത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എക്സിക്യൂട്ടീവായ പഴുതിവാക്കം സ്വദേശിയും 39 കാരനുമായ രഘുറാമാണ് പരാതിക്കാരന്‍. രഘുറാമിന്റെ വിവാഹാലോചനയുടെ ഭാഗമായി അച്ഛന്‍ ബാലസുബ്രഹ്‌മണ്യന്‍, കല്ല്യാണരാമന്‍ എന്ന ആളുമായി ബന്ധപ്പെട്ട്. സേലത്ത് താമസിക്കുന്ന തന്റെ അനന്തരവള്‍ ഐശ്വര്യയ്ക്ക് വരനെ അന്വേഷിക്കുന്നുണ്ടെന്ന് ബാലസുബ്രഹ്‌മണ്യനോട് കല്ല്യാണരാമന്‍ പറഞ്ഞു.

    രഘുറാമിന്റെ ആലോചനയില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും ഇയാള്‍ ബാലസുബ്രഹ്‌മണ്യനോട് പറഞ്ഞു. ഇതിന് ശേഷം രഘുറാമും ഐശ്വര്യയും മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ മെയ് 22 ന് ഐശ്വര്യയുടെ അമ്മയുടെ അടിയന്തര ചികിത്സയ്ക്കായി 8,000 രൂപ വേണമെന്ന് രഘുറാമിനോട് പറഞ്ഞു. ഈ തുക രഘുറാം കൊടുക്കുകയും ചെയ്തു.

    Also read-ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ലൈംഗികബന്ധത്തിന് നിർബന്ധിച്ചശേഷം വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി; എഞ്ചിനീയർ അറസ്റ്റിൽ

    പിന്നീട്, അമ്മയ്ക്ക് തുടര്‍ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് രഘുറാമിന്റെ കൈയില്‍ നിന്ന് പലതവണകളായി 20.90 ലക്ഷം രൂപ ഇവര്‍ വാങ്ങിച്ചു. ഓണ്‍ലൈന്‍ വഴിയാണ് റഘുറാം പണം നല്‍കി കൊണ്ടിരിന്നത്.

    എന്നാല്‍, വിവാഹത്തെക്കുറിച്ച് കല്ല്യാണരാമനോട് ചോദിക്കുമ്പോഴെല്ലാം ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ രഘുറാം പണം തിരിച്ച് ചോദിച്ചു. എന്നാല്‍ കല്യാണരാമന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ സംശയം തോന്നിയ രഘുറാം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    Also read-അമ്മായിഅച്ഛനെ കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ

    പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സേലത്തെ ചിന്നതിരുപ്പതിയിലുള്ള താത്താത്രിയെ (49) പോലീസ് കസ്റ്റഡിയിലെടുത്തു. കല്ല്യാണരാമനായും ഐശ്വര്യയായും ഇയാള്‍ തന്നെയാണ് രഘുറാമിനോട് ഫോണിലൂടെ സംസാരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ഇയാള്‍ തട്ടിയെടുത്ത പണം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായാണ് ചെലവഴിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

    Also read-സെൽഫി ചതിച്ചു; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് യുവതികളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ‘മണവാളൻ’ സജി അറസ്റ്റിൽ

    മറ്റൊരു സംഭവത്തില്‍ യുവതിയില്‍ നിന്നും 97,000 രൂപ വെട്ടിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പദ്മനാവ് നായക് എന്നയാളാണ് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന സ്ത്രീയില്‍ നിന്നും പണം തട്ടിയത്. ഡിഡി നാഷണല്‍ വാര്‍ത്താ മേധാവിയെന്നാണ് ഇയാള്‍ യുവതിയെ അറിയിച്ചത്.

    വെബ് ചാനല്‍ തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതിയെ സമീപിച്ചത്. ഇതിനായി 97,000 രൂപയും ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    നേരത്തെ പോലീസുകാരൻ തനിക്ക് പകരം ജോലിയ്ക്ക്സ്വന്തം അളിയനെ അയച്ചതും വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള താക്കൂര്‍ദ്വാരയിലാണ് സംഭവം നടന്നത്. ഇവിടുത്തെ പോലീസ് കോണ്‍സ്റ്റബിളായ അനില്‍ കുമാറാണ് തനിക്ക് പകരം സ്വന്തം അളിയനെ ജോലിക്ക് അയച്ചത്.

    First published:

    Tags: Arrest, Financial fraud, Fraud