നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടേകാല്‍ ലക്ഷത്തിലധികം പണത്തിനു പകരം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍

  രണ്ടേകാല്‍ ലക്ഷത്തിലധികം പണത്തിനു പകരം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍

  മധുരെ കാമരാജ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്കായി ചേർന്നവർക്ക് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകി എന്നാണ് കേസ്.

  News18

  News18

  • Share this:
  കണ്ണൂരിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതി പിടിയിലായി. കയരളം മൊട്ടയിലെ കെ.വി. ശ്രീകുമാറി (46) നെയാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കണ്ണൂർ യോഗശാല റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ പരസ്യം നൽകി വിദ്യാർത്ഥികളെ തട്ടിപ്പിനിരയാക്കിയ എന്നാണ് പരാതി. കുടിയാന്മല നടുവിൽ സ്വദേശിയും നടുവിൽ സഹകരണ ബാങ്ക് ജീവനക്കാരനുമായ പി പി. അജയകുമാർ (45) നൽകിയ പരാതിയിലാണ് നടപടി.

  അജയകുമാറും നടുവിൽ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവർ സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്കായ് ചേർന്നപ്പോഴാണ് തട്ടിപ്പിന് ഇരയായത്. 2,27,100 രൂപ ഫീസിനത്തിൽ കൈപറ്റിയ പ്രതി വ്യാജ സർട്ടിഫിക്കറ്റുകളാണ് നൽകിയത് എന്നാണ് കേസ്. പ്ലസ് ടു വിന്റെയും ഡിഗ്രിയുടെയും സർട്ടിഫിക്കറ്റുകൾ വ്യാജമാണ് എന്നാണ് പരാതിക്കാരുടെ ആക്ഷേപം.

  പത്രമാധ്യമങ്ങൾ വഴി പരസ്യം ചെയ്താണ് പ്രതി വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് ആളുകളെ ആകർഷിച്ചത്. പഠനം കഴിഞ്ഞ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ സർട്ടിഫിക്കേറ്റ് നൽകാതെ വ്യാജ സർട്ടിഫിക്കേറ്റ് നൽകിയെന്നാണ് പരാതി. വിശദമായ പരാതി കണ്ണൂർ അസി.കമ്മീഷണർ പി.പി. സദാനന്ദന് തട്ടിപ്പിന് ഇരയായവർ സമർപ്പിച്ചിരുന്നു.

  പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി, എസ്.ഐ.പി.വി.ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. യോഗശാലയിലെ സ്ഥാപനത്തിൽ റെയിഡ് നടത്തി പോലീസ് കമ്പ്യൂട്ടറും അനുബന്ധ രേഖകളും പിടിച്ചെടുത്തു. സമാനമായ നിരവധി പേരെ പ്രതി തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.
  Published by:Sarath Mohanan
  First published:
  )}