• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | മലപ്പുറത്ത് നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് നായാട്ട് സംഘത്തിലെ പ്രധാന കണ്ണി

Arrest | മലപ്പുറത്ത് നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് നായാട്ട് സംഘത്തിലെ പ്രധാന കണ്ണി

മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അബ്ദുല്‍ സലാം

 • Share this:
  മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി (Local Gun) ഒരാള്‍ പോലീസ് പിടിയില്‍. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പോലീസിന്‍റെ (Pothukalu Police) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും സംഘം കണ്ടെടുത്തു. പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തത്.

  മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അബ്ദുല്‍ സലാം. ഇയാള്‍ ഉള്‍പ്പെട്ട നായാട്ട് സംഘത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആയുധ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ

  കൊട്ടാരക്കര: ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ വീട്ടമ്മയുടെ മാല മോഷണം(Theft) പൊയി. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം. എന്നാല്‍ മാല മോഷണം പോയതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി ഒരു സ്ത്രീ. ഇപ്പോള്‍ ഈ സ്ത്രീയെ തേടുകയാണ് നാട്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

  Also Read- ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു

  കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  'അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം' വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.

  Also Read- Kuthiravattam mental hospital|കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കാലോചിതമായ പരിഷ്‌കാരം വരുത്തും; മന്ത്രി വീണാ ജോര്‍ജ്

  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്ക് മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ച് വാങ്ങിയ മാലയാണ് മോഷണം പോയത്.

  Arrest | രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍


  മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച(Attempt to Murder) കേസില്‍ അച്ഛനെയും മകളെയും അറസ്റ്റ്(Arrest) ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ്(Police) പിടികൂടിയത്. സാജിത എന്ന ആക്രമണത്തില്‍ യുവതിയ്ക്കാണ് മാരകമായി പരിക്കേറ്റത്.

  നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവിലായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.
  Published by:Arun krishna
  First published: