ആലപ്പുഴ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 36 കുപ്പി വിദേശമദ്യം പൊലീസ് പിടിച്ചു. സംഭവത്തിൽ തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കരിക്കുഴി പറത്തറ പറമ്പിൽ കെ പി ഗിരീഷിനെ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യം വിപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിലാണ് ഗിരീഷിന്റെ വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച മദ്യം കണ്ടെത്തിയത്.
Also Read- കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; പാക് ബന്ധത്തിൽ കോടികളുടെ ഹവാല ഇടപാട്: ക്രൈംബ്രാഞ്ച്
ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് ഗിരീഷ് എത്തിച്ചു നൽകിയിരുന്നു. അറസ്റ്റിലായ ഗിരീഷിനെ പിന്നീട് റിമാന്റ് ചെയ്തു.
എടത്വാ എസ്ഐ സജികുമാർ, എഎസ്ഐ സജി കുമാർ, സിപിഒമാരായ രാജേഷ്, അജിത്ത്, അലക്സ് വർക്കി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.