• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കമിതാക്കൾ 23 ദിവസം വനത്തിനുള്ളിൽ; യുവാവ് അറസ്റ്റിൽ

ഇലവീഴാപൂഞ്ചിറയ്ക്കുസമീപമുള്ള വനമേഖലയിലാണ് മൂന്നാഴ്ചയിലേറെയായി ഇരുവരും കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു

news18
Updated: January 30, 2019, 8:04 AM IST
കമിതാക്കൾ 23 ദിവസം വനത്തിനുള്ളിൽ; യുവാവ് അറസ്റ്റിൽ
അറസ്റ്റ്
news18
Updated: January 30, 2019, 8:04 AM IST
കുമളി: പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർഥിനിയുമായി 23 ദിവസം വനത്തിനുള്ളിൽ കഴിഞ്ഞ യുവാവ് അറസ്റ്റിലായി. മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ്(21) ആണ് അറസ്റ്റിലായത്. ഇലവീഴാപൂഞ്ചിറയ്ക്കുസമീപമുള്ള വനമേഖലയിലാണ് മൂന്നാഴ്ചയിലേറെയായി ഇരുവരും കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പു ജോർജ് ഇതിനുമുമ്പും പ്രണയംനടിച്ച് പെൺകുട്ടികൾക്കൊപ്പം കഴിഞ്ഞ ശേഷം കടന്നുകളഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. ഇയാളെ ഇന്ന് തൊടുപുഴ കോടതിയിൽ ഹാജരാക്കും.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കുമളിയിൽവെച്ച് സ്ഥിരമായി കണ്ട അപ്പുവും പെൺകുട്ടിയും അടുപ്പത്തിലായി. ജനുവരി ആറിന് സൺഡേ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ല. കുമളി പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. അപ്പുവിനൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന് കണ്ടെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഇതിനിടയിൽ പെൺകുട്ടിയുടെ വീട്ടുകാർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.

'പട്ടിക വർഗക്കാരിയെ പീഡിപ്പിച്ചു'; ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ

മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം

ഇടയ്ക്കിടെ ഓൺ ആകുന്ന പെൺകുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് ഹൈടെക്ക് സെൽ നടത്തിയ അന്വേഷണത്തിൽ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുള്ള വനമേഖലയിലാണ് ഇവർ ഉള്ളതെന്ന് സ്ഥിരീകരിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് വനത്തിനുള്ളിൽ ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം പുലർച്ചെ അടുർ മലയിൽനിന്ന് കോളപ്ര ഭാഗത്തേക്ക് നടന്നുവരികയായിരുന്ന ഇരുവരും പൊലീസിന് മുന്നിൽപ്പെട്ടു. ഇതോടെ ഇരുവരും രണ്ടുവഴിക്ക് ഓടി. ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ഇടപെട്ട് പൊലീസിന് കൈമാറി. ആനക്കയം വനമേഖലയിലേക്ക് ഓടിയ അപ്പുവിനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി

വിപുലമായ സജ്ജീകരണത്തോടെയാണ് ഇരുപവരും വനത്തിലേക്ക് ഒളിച്ച് കടന്നത് പാചകം ചെയ്യുന്നതിനുള്ള മണ്ണെണ്ണ സ്റ്റൌ, പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും കരുതിയിരുന്നു. കുറേദിവസത്തേക്കുള്ള വസ്ത്രങ്ങളും ഇവർ എടുത്തിരുന്നു. എന്നാൽ കുറച്ചുദിവസം പിന്നിട്ടപ്പോഴേക്കും അരിയും മണ്ണെണ്ണയും തീർന്നു. പിന്നീട് വനത്തിന് സമീപത്തുള്ള കൃഷിയിടങ്ങളിൽനിന്ന് നാളീകേരവും മാങ്ങയും മറ്റും മോഷ്ടിച്ചാണ് ഭക്ഷിച്ചത്. ആദ്യദിവസങ്ങളിൽ പാറക്കൂട്ടങ്ങളിൽ കിടന്നുറങ്ങിയ ഇരുവരും തണുപ്പ് കൂടിയതോടെ വനാതിർത്തിയിലുള്ള സിഎസ്ഐ പാരിഷ് ഹാളിനോട് ചേർന്ന ഒഴിഞ്ഞ കെട്ടിടത്തിലാണ് പിന്നീട് കഴിഞ്ഞത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതിനുമുമ്പും പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ കാര്യം അപ്പു സമ്മതിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
First published: January 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...