നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയുമായുള്ള വിവാഹം നടക്കാന്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

  കാമുകിയുമായുള്ള വിവാഹം നടക്കാന്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

  വിവാഹത്തിന് യുവതിയുടെ വീട്ടില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗൊരഖ്പുര്‍: കാമുകിയുമായുള്ള വിവാഹം നടക്കാന്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ദിനേഷ് യാദവ് എന്ന യുവാവാണ് അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്.

   അഭാഷു എന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനേഷ് യാദവിന്റെ പക്കല്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്.

   കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ എതിരായായിരുന്നു. വിവാഹത്തിന് യുവതിയുടെ വീട്ടില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ അറസ്റ്റ് ചെയ്തതായും തട്ടിക്കൊണ്ടുപോകലിന് കേസെടുത്തതായും കാമ്പയിര്‍ഗഞ്ച് എസ്എച്ച്ഒ എസ് പി സിങ് പറഞ്ഞു.

   മോഷ്ടിച്ച കാറുമായി ഇന്ധനം നിറയ്ക്കാനെത്തി; പൊലീസ് വിരിച്ച വലയില്‍ കുടുങ്ങി മോഷ്ടാക്കള്‍

   യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി കടന്നുകളഞ്ഞ മോഷ്ടാക്കാളെ പിടികൂടി പൊലീസ്. മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌നകുമാര്‍(42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ കരിം(37) എന്നിവരാണ് പിടിയിലായത്. മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി മുങ്ങുകയായിരുന്നു.

   യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോഷ്ടിച്ച കാറുമായി തോണിച്ചാല്‍ പെട്രോള്‍ പമ്പില്‍ വെച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്.

   ഓഫീസ് മുറി കുത്തിതുറന്ന് താക്കോല്‍ കൈക്കലാക്കിയ ശേഷം മോഷ്ടിച്ച കാര്‍ പുറത്തേക്ക് ഇറക്കുന്നതിനായി മറ്റൊരു കാറിന്റെ ഡോര്‍ കുത്തി തുറന്ന് ആ വാഹനം തള്ളി മാറ്റുകയും ചെയ്തു. എന്നാല്‍ സമീപവാസി ശബ്ദം കേള്‍ക്കുകയും സ്ഥാപന ഉടമകളായ അബൂബക്കര്‍, ജമാല്‍ എന്നിവരെ വിവരമറിയിക്കുകയുമായിരുന്നു.

   രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന തോണിച്ചാലിലെ പമ്പിലെത്തുകയും ഇന്ധനം നിറക്കാന്‍ കയറിയ വാഹനം തടഞ്ഞ് നിര്‍ത്തി മോഷ്ടാക്കളെ പൊലീസ് പിടികൂടുകയുമായിരുന്നു. അബ്ദുള്‍ കരീം പനമരം പോലിസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളിലുള്‍പ്പെടെ രത്‌നകുമാറിനും പങ്കുള്ളതായാണ് വിവരം.
   Published by:Jayesh Krishnan
   First published: