HOME /NEWS /Crime / തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പൊലീസിനുനേരെ ബോംബെറിയുകയും ചെയ്ത പ്രതി പിടിയിൽ

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പൊലീസിനുനേരെ ബോംബെറിയുകയും ചെയ്ത പ്രതി പിടിയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന്റെ പണി നടക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷഫീക്ക് പിടിയിലായത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പോലീസിന് നേരെ ബോംബെറിയുകയും ചെയ്ത പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് പോലീസാണ് ഇയാളെ പിടികൂടിയത്. ആര്യനാട് ഇന്നു രാവിലെ ഒരാളെ കിണറ്റിൽ തള്ളി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവമുണ്ടായതോടെയാണ് ഷഫീഖ് പിടിയിലായത്.

    മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന്റെ പണി നടക്കുന്ന വീട്ടിൽ ഷഫീക്കും മറ്റൊരു പ്രതിയായ അബിനും ഒളിവിൽ താമസിക്കുകയായിരുന്നു. രാവിലെ വീട്ടുടമസ്ഥൻ വെള്ളമൊഴിക്കാൻ വേണ്ടി വന്നപ്പോൾ ഇവരെ കണ്ടു. ഇതോടെ വീട്ടുടമസ്ഥന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ചതിനുശേഷം കിണറ്റിൽ തള്ളി ഇടുകയും ചെയ്തു. തുടർന്ന് ബഹളം കേട്ട നാട്ടുകാർ ഓടിയെത്തി ഷഫീക്കിനെ പിടികൂടുകയായിരുന്നു.

    Also Read- തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ കൊലപാതകം; രണ്ടുപേർ പിടിയിൽ

    ഷഫീഖിന്‍റെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയായിരുന്ന അബിൻ ഓടി രക്ഷപ്പെട്ടു. പോലീസിനെ ആക്രമിച്ച കേസിൽ ഷെഫീക്കിന്റെ സഹോദരനും അമ്മയും നേരത്തെ പിടിയിലായിരുന്നു.

    News Summary- Suspect Shafiq, who kidnapped a youth and threw a bomb at the police in Kaniyapuram, has been arrested. He was arrested by the Aryanad police. Shafiq was caught after the incident of trying to kill a man by throwing him into a well in Aryanadu this morning.

    First published:

    Tags: Crime news, Thiruvananthapuram