• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN ARRESTED FOR KIDNAPPING EX GIRLFRIEND ON VALENTINES DAY

വാലന്‍റൈൻ ദിനത്തിൽ മുൻ കാമുകിയെ തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റിൽ

വാലന്‍റൈൻ ദിനത്തിൽ തന്‍റെയൊപ്പം വരണമെന്ന് 20 കാരനായ യുവാവ് മുൻ കാമുകിയെ വിളിച്ചു അറിയിച്ചു. എന്നാൽ താൻ വരില്ലെന്ന് യുവതി തീർത്തു പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അരിസോണ: വാലന്റൈന്‍സ് ദിനത്തില്‍ മുൻ കാമുകിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ തട്ടിക്കൊണ്ടുപോയ ആൾ അറസ്റ്റിലായി. അമേരിക്കയിലെ അരിസോണയ്ക്ക് അടുത്തുള്ള ഫീനിക്സിലാണ് സംഭവം. വാലന്‍റൈൻ ദിനത്തിൽ യാത്ര പോകാനായി മുൻ കാമുകിയെ യുവാവ് ക്ഷണിച്ചിരുന്നു. എന്നാൽ ഇത് വിസമ്മതിച്ചതോടെയാണ് ഇസായ് കസ്പാർഡ് എന്ന യുവാവ് മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയത്.

    ഫെബ്രുവരി 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാലന്‍റൈൻ ദിനത്തിൽ തന്‍റെയൊപ്പം വരണമെന്ന് 20 കാരനായ ഇസായ് കസ്പാർഡ് തന്റെ മുൻ കാമുകിയെ വിളിച്ചു അറിയിച്ചു. എന്നാൽ താൻ വരില്ലെന്ന് യുവതി തീർത്തു പറഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. പിന്നീട് യുവതിയെ ഇസായ് കസ്പാർഡ് ബലം പ്രയോഗിച്ചു കൂട്ടിക്കൊണ്ടുപോയി. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

    എന്നാൽ പൊലീസ് വിട്ടയച്ച ശേഷവും യുവതിയുടെ വീട്ടില്‍ വീണ്ടും എത്തിയ യുവാവ്​ പ്രണയ​ ദിനത്തില്‍ പു​റ​ത്തുപോകാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചോടെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്​തു. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. യുവതിയുടെ അമ്മ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി യുവാവ് മുൻ കാമുകിയ കാറിൽ കയറ്റി അതിവേഗം ഓടിച്ചു പോകുകയായിരുന്നു.

    Also Read- സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു

    തുടര്‍ന്ന്​ അയല്‍വാസികള്‍ ​പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. യുവതിയെ മോചിപ്പിച്ച് പൊലീസ് വീട്ടിലെത്തിച്ചു. എന്നാൽ യുവതിയെ പ്രതി ക്രൂരമായി മർദ്ദിച്ചതായി പൊലീസ് കണ്ടെത്തി. യുവതിയെയും കൊണ്ട് അമിതവേഗത്തിലാണ് യുവാവ് കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് അറസ്റ്റു ചെയ്ത പ്രതി ഇപ്പോള്‍ ജയിലിലാണ്​. അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

    പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ കൗമാരക്കാരൻ ഗുജറാത്തിൽ അറസ്റ്റിലായി. ഗുജറാത്ത് ഭാവ്നഗര്‍ സ്വദേശിയായ പതിനാറുകാരനാണ് അറസ്റ്റിലായത്. ബലാത്സംഗ കേസിന് പുറമെ പോക്സോ വകുപ്പ് അനുസരിച്ചും വിവിധ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. സൂറത്ത് സ്വദേശിയായ പതിനഞ്ചുകാരിക്കൊപ്പമായിരുന്നു ഒളിച്ചോട്ടം. പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴി‍ഞ്ഞ ഫെബ്രുവരി മൂന്ന് മുതലാണ് പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്.

    വീട്ടിൽ നിന്നും പോയ സമയത്ത് പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്ത് കുട്ടി ഭാവ്നഗറിലുണ്ടെന്ന് കണ്ടെത്തി. അവിടെയെത്തി അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോൾ ഡാറ്റ റെക്കോഡുകൾ പരിശോധിച്ചു. ഒരു നമ്പറിലേക്ക് തുടർച്ചയായി കോളുകള്‍ പോയിരുന്നുവെന്നും ഇത് ഭാവ്നഗറിൽ നിന്നുള്ള ഒരു കൗമാരക്കാരന്‍റെതാണെന്നും ഇതിൽ നിന്നാണ് തെളിഞ്ഞത്.
    Published by:Anuraj GR
    First published:
    )}