നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലിവ് ഇൻ പങ്കാളിയുടെ ഏഴു വയസുകാരനായ മകനെ തട്ടിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

  ലിവ് ഇൻ പങ്കാളിയുടെ ഏഴു വയസുകാരനായ മകനെ തട്ടിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

  താനെ പൊലീസ് റെയിൽവെ പൊലീസിൽ വിവരം അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ യുപിയിലേക്കുള്ള ട്രെയിനിൽ ഇരുവരും ഉണ്ടെന്ന് വ്യക്തമായി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   താനെ: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ മകനെ തട്ടിക്കൊണ്ടു പോയ മുപ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ. യുപി സ്വദേശിയായ റിങ്കു സനോജിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നിലവില്‍ മഹാരാഷ്ട്രയിലെ താനെയിലാണ് ഇയാൾ കഴിയുന്നത്. ലിവ് ഇൻ റിലേഷനിൽ പങ്കാളിക്കൊപ്പമായിരുന്നു താമസം. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി 24ന് ഇയാള്‍ പങ്കാളിയുടെ മകനെ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

   Also Read-ക്ഷേത്രത്തിലെ കാലങ്ങൾ പഴക്കമുള്ള ആചാരം നിർവഹിച്ച് മുസ്ലീം സ്ത്രീ; മതസൗഹാർദ്ദ കാഴ്ച തെലങ്കാനയിൽ

   തന്‍റെ സ്വദേശമായ ഉത്തർപ്രദേശിലേക്ക് വരാൻ പങ്കാളി തയ്യാറാകാത്തതാണ് റിങ്കുവിനെ ചൊടിപ്പിച്ചത്. ഇതിന്‍റെ ദേഷ്യത്തിൽ ഇയാൾ കുട്ടിയെ  യുപിയിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. കുട്ടിയുമായി ട്രെയിനിൽ കടക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ അമ്മ നൽകിയ വിവരം അനുസരിച്ച് പൊലീസ് അടിയന്തിര ഇടപെടൽ നടത്തുകയായിരുന്നു.

   Also Read-എട്ടുവയസുകാരിയെ വളർത്തുനായ കടിച്ചു; ഉടമകളായ ദമ്പതികൾക്കെതിരെ കേസ്

   താനെ പൊലീസ് റെയിൽവെ പൊലീസിൽ വിവരം അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ യുപിയിലേക്കുള്ള ട്രെയിനിൽ ഇരുവരും ഉണ്ടെന്ന് വ്യക്തമായി. ഇതോടെ ഇടപെട്ട പൊലീസ് പ്രഗ്യാരാജ് സ്റ്റേഷനിൽ വച്ച് യുവാവിനെയും കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ അമ്മയുടെ അടുക്കൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.

   Also Read-മൂന്ന് എപ്പിസോഡുകൾ, ഒരു ലക്ഷം സബ് സ്ക്രൈബർമാർ: ഇത് 'അടുപ്പിലെ ആശാന്റെയും പുള്ളാരുടെയും' വിജയകഥ

   കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ ബന്ധുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭത്തിൽ ഒരു മുൻമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  200 കോടി രൂപ മതിപ്പുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു  മുൻ ഹോക്കി താരവും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്‍റെ അടുത്ത ബന്ധുവുമായ പ്രവീൺ റാവു ഉൾപ്പെടെ മൂന്ന് സഹോദരന്മാരെ തട്ടിക്കൊണ്ടുപോയത്.  കേസിൽ മുൻ ടിഡിപി മന്ത്രി ഭൂമി അഖില പ്രിയയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
   Published by:Asha Sulfiker
   First published: