ബലാത്സംഗം ചെറുത്തു; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു
മരിച്ചു എന്നുറപ്പാക്കിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 24, 2020, 7:42 AM IST
വിശാഖപട്ടണം: ബലാത്സംഗശ്രമം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ചിന്താമണി പ്രദേശത്ത് ഇക്കഴിഞ്ഞ ഒക്ടോബർ 19നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അന്വേഷണം നടന്നുകൊണ്ടിരുന്ന കേസിൽ പ്രതി അറസ്റ്റിലായതിന് പിന്നാലെയാണ് ക്രൂര അതിക്രമം സംബന്ധിച്ച വാര്‍ത്ത പുറത്തറിയുന്നത്. ഇരവറപ്പള്ളി സ്വദേശി ശങ്കരപ്പ എന്ന 29കാരനാണ് അറസ്റ്റിലായത്.
Also Read-ഇവന്റ് മാനേജറായ യുവതിയെ 5 സ്റ്റാർ ഹോട്ടലിൽ പീഡിപ്പിച്ചു; പിടിയിലായവരിൽ ഒരാൾ ഫേസ്ബുക്ക് ഫ്രണ്ടെന്ന് യുവതി മൂന്നു മാസങ്ങൾക്ക് മുമ്പ് ഒരു ജോലി തേടിയാണ് ശങ്കരപ്പ ചിന്താമണി താലൂക്കിലെത്തിയത്. ഇവിടെ വിവിധ പാടങ്ങളിൽ തൊഴിലാളിയായി ജോലി നോക്കി വരികയായിരുന്നു എന്നാണ് ചിക്കബല്ലപുര്‍ എസ്പി ജി.കെ.മിഥുൻ കുമാർ അറിയിച്ചത്. കൃത്യം നടക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ശങ്കരപ്പ ഒരു സുഹൃത്തിൽ നിന്ന് 5000 രൂപ കടം വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനായാണ് ഈ തുക ഉപയോഗിച്ചത്. കൃത്യം നടന്ന ദിവസം മദ്യപിച്ച് ലക്കുകെട്ടെത്തിയ ഇയാൾ ഒരു പാടത്തിന് സമീപത്തെ മരച്ചുവട്ടിൽ കിടന്നുറങ്ങി. തൊട്ടടുത്ത ഉറക്കമെഴുന്നേറ്റപ്പോൾ മൊബൈലും കയ്യിലുണ്ടായിരുന്ന പണവും കാണാനില്ലെന്ന് മനസിലായി. ഇത് തിരക്കിയിറങ്ങിയപ്പോഴാണ് പാടത്ത് രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും ജോലിചെയ്യുന്നതായി കണ്ടത്.
Also Read-21 വയസുകാരിയെ മർദ്ദിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
കോനപുര സ്വദേശിയായ ഒരാളുടെ ഭാര്യമാരായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി ഇവരിലൊരാളുടെ മകളും. ഇവരെക്കണ്ട് അടുത്തെത്തിയ ശങ്കരപ്പ കുറച്ചു നേരം സംസാരിച്ച് നിന്നു. ഇതിനിടെ മഴയുടെ ലക്ഷണം കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു സ്ത്രീ മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. കുട കൈവശം ഉണ്ടായിരുന്നതിനാൽ അടുത്ത സ്ത്രീ അവിടെത്തന്നെ നിൽക്കുകയും ചെയ്തു.
Also Read-അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരന്റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി പിതാവ്
മഴ കനത്തതോടെ ഇവർ സമീപത്തെ ഒരു മരച്ചുവട്ടിൽ കയറി നിന്നു. ഇവിടെ വച്ചാണ് ശങ്കരപ്പ ഇവർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്ത്രീ ചെറുക്കാൻ ശ്രമിച്ചതോടെ ഇവരെ ബലമായി പിടിച്ച യുവാവ് ഇവർ ധരിച്ചിരുന്ന ഷർട്ടുപയോഗിച്ച് കഴുത്തു ഞെരിച്ച് സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചു എന്നുറപ്പാക്കിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
Also Read-കുത്തിപരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി; നീതു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്
സ്ത്രീയെ കാണാതായതോടെ തിരക്കിയിറങ്ങിയ ഭർത്താവും ബന്ധുക്കളുമാണ് പാടത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടം പരിശോധനയില്‍ മരണശേഷമാണ് ഇവർ ലൈംഗികപീഡനത്തിനിരയായതെന്നും തെളിഞ്ഞു.തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കൃത്യം നടന്ന പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങളുടെയും കൊല്ലപ്പെട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
Also Read-ഇവന്റ് മാനേജറായ യുവതിയെ 5 സ്റ്റാർ ഹോട്ടലിൽ പീഡിപ്പിച്ചു; പിടിയിലായവരിൽ ഒരാൾ ഫേസ്ബുക്ക് ഫ്രണ്ടെന്ന് യുവതി