തൃശ്ശൂർ: ചേർപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം(Murder).മുത്തുള്ളിയാലില്‍ കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ന് രാവിലെയാണ് തൃശൂർ ചേർപ്പിൽ നിന്ന് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബാബുവിന്റെ സഹോദരൻ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു പൊലീസിനോട് സമ്മതിക്കുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ 15 ന് രാത്രിയാണ് സംഭവം. ബാബുവിനെ കൊലപ്പെടുത്തി സമീപത്തെ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. പിന്നീട് 19 ാം തീയതി ബാബുവിനെ കാണാനില്ലെന്ന് പറഞ്ഞ് സാബു പൊലീസിൽ പരാതിയും നൽകി.
Also Read-
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; 224 പവനോളം സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ
DYFI നേതാവ് ഉള്‍പ്പെടെയുളളവര്‍ മര്‍ദിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ നേതാവുള്‍പ്പെടെയുള്ളവരുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
ഈ മാസം 17ന് പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു ശബരിയെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. കേസില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അടക്കം മൂന്നു പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മേഖലാ സെക്രട്ടറി സുള്‍ഫിത്ത്(27), മണ്ഡലം കമ്മിറ്റിയഗം മുട്ടം കണ്ണന്‍ഭവനം കണ്ണന് മോന്(27), മുതുകുളം ചൂളത്തോതില് വടക്കതില്‍ അജീഷ്(28) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശബരിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ബൈക്കില്‍ വരികയായിരുന്ന ശബരിയെ സുള്‍ഫിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.ഹെല്‍മറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.