HOME » NEWS » Crime » MAN ARRESTED FOR KILLING FATHER IN LAW IN THIRUVANANTHAPURAM RV

അത് വാഹനാപകടമല്ല; ഭാര്യാപിതാവിനെ കാറിടിച്ച് കൊന്നത്: നിർണായകമായത് മകന്റെ മൊഴി

കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.

News18 Malayalam | news18-malayalam
Updated: February 25, 2021, 7:05 AM IST
അത് വാഹനാപകടമല്ല; ഭാര്യാപിതാവിനെ കാറിടിച്ച് കൊന്നത്: നിർണായകമായത് മകന്റെ മൊഴി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കടയ്ക്കൽ മടത്തറ തുമ്പമൺതൊടി എ എൻ എസ് മൻസിലിൽ യഹിയ (75) മരിച്ചത് വാഹനാപകടത്തിൽ അല്ലെന്നും മരുമകൻ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തൽ. ഭാര്യാപിതാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ മരുമകനെ പൊലീസ് അറസ്റ്റും ചെയ്തു. യഹിയയുടെ മരുമകൻ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം അബ്ദുൽ സലാം (52) ആണ് അറസ്റ്റിലായത്. കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.

Also Read- ഒടുവിൽ അധോലോക തലവൻ രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയിൽ

യഹിയയുടെ ചെറുമകനും കാർ ഓടിച്ചിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്സൽ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 9 മാസമായി അബ്ദുൽ സലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. കൊട്ടാരക്കര കുടുംബ കോടതിയിൽ ഇതു സംബന്ധിച്ച് കേസും നിലവിലുണ്ട്.

Also Read- വനിതാ ഡോക്ടർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; നഴ്സ് പിടിയിലായി

സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും മറ്റും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്ന് 23 ന് സ്റ്റേ വാങ്ങി. ഈ ഉത്തരവ് നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകാൻ ഭാര്യാ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി തട്ടത്തുമലയിൽ എത്തിയപ്പോഴാണ് കാറിടിപ്പിച്ചത്.

Also Read- മലപ്പുറത്ത് 14കാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

സലാം കാറിൽ ഇവരെ പിൻതുടരുന്നുണ്ടായിരുന്നു. പാറക്കടയിൽ റോഡിൽ യഹിയയും അഫ്സലും നിൽക്കുന്നതു കണ്ട് കാറിന്റെ വേഗം കൂട്ടി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരിച്ചു. പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് കോടതിയിൽ ഹാജരാക്കി. സാഹചര്യത്തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. ചികിത്സയിൽ കഴിയുന്ന അഫ്സലിന്റെ മൊഴിയും സംഭവത്തിൽ നിർണായകമായി.

മരിച്ച യഹിയയുടെ കബറടക്കം നടത്തി. ഭാര്യ: ഷെരീഫ. മക്കൾ: നിസ, അനീസ, സിയാദ്.

Also Read- തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ നെഞ്ചിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ
Published by: Rajesh V
First published: February 25, 2021, 7:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories