• HOME
 • »
 • NEWS
 • »
 • crime
 • »
 • Hindu Girl Murder | പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Hindu Girl Murder | പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

അക്രമികളോട് ചെറുത്തു നിൽക്കുന്നതിനിടെയാണ് പൂജാ കുമാരി ഓഡ് എന്ന പെൺകുട്ടിയ്ക്ക് വെടിയേറ്റതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 • Share this:
  പാകിസ്ഥാനിലെ (Pakistan) തെക്കൻ സിന്ധ് പ്രവിശ്യയിൽ നിന്ന് 18 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ. പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച സിന്ധിലെ സുക്കൂറിലെ രോഹിയിലാണ് സംഭവം നടന്നത്. അക്രമികളോട് ചെറുത്തു നിൽക്കുന്നതിനിടെയാണ് പൂജാ കുമാരി ഓഡ് എന്ന പെൺകുട്ടിയ്ക്ക് വെടിയേറ്റതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  പ്രതിയെന്ന് സംശയിക്കുന്ന വാഹിദ് ബഖാഷ് ലഷാരി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പാകിസ്ഥാൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ദി ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. കൊലപാതകം നടന്ന ദിവസം ലഷാരി തന്റെ രണ്ട് കൂട്ടാളികളോടൊപ്പം തോക്കുമായി സാഹിബ് ഓഡ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നാണ് റിപ്പോർട്ട്. ഓഡിന്റെ മകൾ പൂജ കുമാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ലഷാരി പെൺകുട്ടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

  പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കൊലയാളികൾ രക്ഷപ്പെട്ടു. വീട് അതിക്രമിച്ച് കയറി നടത്തിയ ക്രൂരമായ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും മതന്യൂനപക്ഷങ്ങളെ പ്രധാനമായും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാമൂഹിക പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വലിയ കോലാഹലം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

  കൊലയാളിയെന്ന് സംശയിക്കുന്നയാളെയും സഹായികളെയും അറസ്റ്റ് ചെയ്യാൻ എസ്എസ്പി സുക്കൂർ സംഘർ മാലിക് ഉത്തരവിട്ടു. ലഷാരിയെ രോഹ്‌രി അതിർത്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ആയുധവും കണ്ടെടുത്തു. ചൊവ്വാഴ്ച പ്രാദേശിക കോടതി പ്രതിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

  കൊലയാളിക്ക് വധശിക്ഷ നൽകണമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സെനറ്റർ കൃഷ്ണ കുമാരി ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾ അവരുടെ വീടുകളിൽ സുരക്ഷിതരല്ലാത്തതിനാൽ അധികൃതർ ഈ സാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യ ഭരിക്കുന്ന പാർട്ടിയായ പിപിപിയുടെ ചെയർപേഴ്സൺ ബിലാവൽ ഭൂട്ടോ സർദാരി സംഭവത്തെ അപലപിക്കുകയും പ്രതികൾക്ക് കർശന ശിക്ഷകൾ നൽകുന്ന കാര്യത്തിൽ അധികൃതർ ഉറപ്പു വരുത്തണമെന്നും പറഞ്ഞു.

  പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫ് കൊലപാതകത്തെ "നിന്ദ്യവും അപലപനീയവുമെന്ന്" വിളിക്കുകയും ഇത്തരം സംഭവങ്ങൾ നമ്മുടെ കൂട്ടായ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും സമൂഹത്തെ മുഴുവൻ ലജ്ജിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി.

  നിർബന്ധിത വിവാഹങ്ങളുടെയും മതപരിവർത്തനത്തിന്റെയും പ്രശ്‌നങ്ങൾ പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങൾ വളരെക്കാലമായി അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പീപ്പിൾസ് കമ്മീഷൻ ഫോർ മൈനോറിറ്റി റൈറ്റ്‌സിന്റെയും സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെയും കണക്കുകൾ പ്രകാരം 2013 നും 2019 നും ഇടയിൽ 156 നിർബന്ധിത മതപരിവർത്തന സംഭവങ്ങൾ പാകിസ്ഥാനിൽ നടന്നിട്ടുണ്ട്.

  2019ൽ സിന്ധ് സർക്കാർ നിർബന്ധിത മതപരിവർത്തനവും വിവാഹവും നിയമവിരുദ്ധമാക്കാൻ ശ്രമിച്ചു. എന്നാൽ ചില പ്രതിഷേധക്കാർ ബില്ലിനെ എതിർത്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന്റെ മൊത്തത്തിലുള്ള ജനസംഖ്യ യഥാക്രമം 1.60 ശതമാനവും സിന്ധിൽ 6.51 ശതമാനവുമാണ്.

  Also Read-Accident | ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

  പാക്കിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 75 ലക്ഷം ഹിന്ദുക്കൾ പാക്കിസ്ഥാനിൽ താമസിക്കുന്നുണ്ട്. എന്നാൽ സമുദായത്തിന്റെ കണക്കനുസരിച്ച് 90 ലക്ഷത്തിലധികം ഹിന്ദുക്കൾ രാജ്യത്ത് താമസിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണുള്ളത്.
  Published by:Jayashankar AV
  First published: