നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | മലപ്പുറത്ത് മയിലിനെ കറിവെച്ച ഒരാള്‍ അറസ്റ്റില്‍; രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു

    Arrest | മലപ്പുറത്ത് മയിലിനെ കറിവെച്ച ഒരാള്‍ അറസ്റ്റില്‍; രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു

    ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനംവകുപ്പും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

    • Share this:
      മലപ്പുറം: പൊന്നാനിയില്‍ മയിലിനെ കൊന്ന് കറിവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ അയ്യപ്പനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം പൊന്നാനി കണ്ടുകടവില്‍ താമസിക്കുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു.

      ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനംവകുപ്പും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ടു മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതില്‍ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.

      Also Read-YouTube | മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പറന്ന വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി?

      Bindu Ammini | ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം

      കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു.

      ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്റെ പരിഗണനയിലാണ്. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

      മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

      'ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി', ബിന്ദു അമ്മിണി പറയുന്നു.

      കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വെള്ളയില്‍ പൊലീസ് വീട്ടിലെത്തിയാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ബീച്ചില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തന്നെ ബിന്ദു അമ്മിണിയാണ് ആദ്യം വന്ന് തല്ലിയതെന്നാണ് മോഹന്‍ദാസിന്റെ വാദം.
      Published by:Jayesh Krishnan
      First published: