• HOME
  • »
  • NEWS
  • »
  • crime
  • »
  • അപവാദം പ്രചരിപ്പിച്ച് മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമം; യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

അപവാദം പ്രചരിപ്പിച്ച് മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമം; യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

താനും യുവതിയും തമ്മിൽ ബന്ധമുണ്ടെന്നും പല ലോഡ്ജുകളിലും അവർ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും പല രാത്രികളിലും ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഫർഹാൻ പറഞ്ഞു പ്രചരിപ്പിച്ചത്.

women Abuse

women Abuse

  • Share this:
    മുംബൈ: അപവാദക്കഥകൾ പ്രചരിപ്പിച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച ആൾ അറസ്റ്റിൽ. മുംബൈയിൽ റിയൽ എസ്റ്റേറ്റ് ഏജന്‍റായി പ്രവർത്തിക്കുന്ന 33 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫർഹാൻ ഖാന്‍ (25) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് ഇയാൾ സ്ത്രീക്കെതിരെ അപവാദക്കഥകൾ പ്രചരിപ്പിച്ച് അവരെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഇതിന് പുറമെ ലൈംഗിക അതിക്രമവും നടത്തിയെന്നും പരാതിയിൽ പറയുന്നു.

    പൊലീസ് പറയുന്നതനുസരിച്ച് യുവതിയുടെ അക്കൗണ്ടിൽ നിന്നും തട്ടിപ്പിലൂടെ ആരോ 20000 രൂപ പിന്‍വലിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവർ പൊലീസില്‍ പരാതിയും നൽകി. ഭർത്താവിനെയും അയാളുടെ സുഹൃത്തായ ഇജാസിനെയും ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് കാട്ടിയായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് ഇജാസിന്‍റെ സുഹൃത്തായ ഫർഹാൻ യുവതിയെ ശല്യം ചെയ്യാനും ഭീഷണിപ്പെടുത്താനും തുടങ്ങിയത്. കൂട്ടുകാരനെതിരായ പരാതി പിൻവലിക്കണമെന്നായിരുന്നു ആവശ്യം.

    Also Read-നാല് യുവാക്കൾക്കൊപ്പം യുവതി ഒളിച്ചോടി; അനുയോജ്യനായ വരനെ കണ്ടെത്താൻ 'ലക്കി ഡ്രോ'യുമായി പഞ്ചായത്ത്

    എന്നാൽ യുവതി ഇതിന് തയ്യാറാകാതെ വന്നതോടെയാണ് മോശം കഥകള്‍ പ്രചരിപ്പിക്കാൻ തുടങ്ങിയത്. താനും യുവതിയും തമ്മിൽ ബന്ധമുണ്ടെന്നും പല ലോഡ്ജുകളിലും അവർ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും പല രാത്രികളിലും ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഫർഹാൻ പറഞ്ഞു പ്രചരിപ്പിച്ചത്. പ്രദേശവാസികൾക്കിടയിൽ ഇത് സംസാരവിഷയമായതോടെ സാന്‍റാക്രൂസ് മേഖലയിലെ താമസക്കാരിയായ യുവതി മലഡിലേക്ക് താമസം മാറി. എന്നാലും ഫർഹാൻ പിന്തുടർന്ന് ശല്യം ചെയ്യൽ തുടർന്നു എന്നാണ് ആരോപണം.



    ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യുവതിയെ പിന്തുടർന്ന് ഒരു ഭക്ഷണശാലയിലെത്തിയ യുവാവ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നും ആരോപണമുണ്ട്. എല്ലാംകൊണ്ടും സഹികെട്ട യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വകോല പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, പിന്തുടർന്ന് ശല്യം ചെയ്യൽ എന്നിവയടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഫർഹാനെതിരെ കേസ്. അടുത്ത ദിവസം തന്നെ ഇയാൾ ജാമ്യത്തിലിറങ്ങുകയും ചെയ്തു.
    Published by:Asha Sulfiker
    First published: