• HOME
  • »
  • NEWS
  • »
  • crime
  • »
  • 'പലനാൾ കള്ളൻ'; ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചയാള്‍ വീണ്ടും കടയിലെത്തി, കയ്യോടെ പൊക്കി കടയുടമ

'പലനാൾ കള്ളൻ'; ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചയാള്‍ വീണ്ടും കടയിലെത്തി, കയ്യോടെ പൊക്കി കടയുടമ

ആളെ തിരിച്ചറിഞ്ഞ കടയുടമ  ഉടന്‍ കളമശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

  • Share this:
    കൊച്ചി: ഐസ്‌ക്രീം പാര്‍ലറില്‍വെച്ച് ജീവനക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ തണ്ടേക്കാട് പാറയില്‍ വീട്ടില്‍ ഷാനവാസ്(49) ആണ് പിടിയിലായത്.

    ഫെബ്രുവരി 19 നാണ് ലുലുമാളിലെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ ഷാനവാസ് 30,000 രൂപയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്.

    നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മോഷ്ടാവ് കടയിലെത്തിയത്. സംശയം തോന്നിയ കടയിലെ ജീവനക്കാര്‍ സി.സി.ടി.വി.യിലെ പഴയ ദൃശ്യങ്ങള്‍ പരിശോധിച്ചു.

    ആളെ തിരിച്ചറിഞ്ഞ കടയുടമ  ഉടന്‍ കളമശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചകാര്യം പ്രതി സമ്മതിച്ചു.

    പൊലീസ് മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    തൃശ്ശൂർ പീച്ചിയിൽ കനാലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ

    തൃശൂര്‍ പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പീച്ചി ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

    Also Read-ക്യൂ നിൽക്കാതെ വയോധികന് 1200 രൂപയ്ക്ക് മൂന്ന് കുപ്പി; ഞെട്ടിയത് വിഷു ആഘോഷിക്കാനെടുത്തപ്പോൾ

    വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

    വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. അന്തിക്കാട് കാരമുക്ക് വാലിപ്പറമ്പിൽ സുധീഷ്(38) ആണ് അറസ്റ്റിലായത്. വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആക്രമണം ഉണ്ടായത്. സുധീഷ് വിളക്കുകൊണ്ടു അമ്മയുടെ കൈയിൽ അടിക്കുകയായിരുന്നു. ഇതേത്തുടർന്ന് അമ്മയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Jayashankar AV
    First published: