നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈലിൽ നഗ്നചിത്രങ്ങൾ അയപ്പിച്ചു; പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ

  മൊബൈലിൽ നഗ്നചിത്രങ്ങൾ അയപ്പിച്ചു; പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ

  പെൺകുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് നഗ്നചിത്രങ്ങൾ വാട്സാപ്പിൽ അയപ്പിച്ചു. അതിനുശേഷം ഇതു കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്

  Hashim

  Hashim

  • Share this:
   മലപ്പുറം: മൊബൈലിൽ നഗ്നചിത്രങ്ങൾ അയപ്പിച്ച ശേഷം പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   15കാരിയായ പെൺകുട്ടിയോട് പ്രണയം നടിച്ച ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് നഗ്നചിത്രങ്ങൾ വാട്സാപ്പിൽ അയപ്പിച്ചു. അതിനുശേഷം ഇതു കാട്ടി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം മാനസികമായി തകർന്ന പെൺകുട്ടി, വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതേത്തുടർന്നാണ് വീട്ടുകാർ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയത്.

   Also Read- ഭാര്യയുടെ കാമുകനെ യുവാവ് എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു; ജനനേന്ദ്രിയത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ തേടി

   പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ എടക്കഴിയൂര്‍ നിന്നു പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പൊന്നാനി കോടതിയില്‍ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. പെരുമ്പടപ്പ് എസ്. ഐ സുരേഷ്, സി. പി. ഒമാരായ രഞ്ജിത്ത്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

   ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

   ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ. തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെയാണ് ഇരുക്കൂർ സ്വദേശിയായ റാഫി(20) എന്നയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കോയമ്ബത്തൂര്‍ റെയില്‍വേ സ്​റ്റേഷനില്‍നിന്നാണ് പ്രതിയെയും പെൺകുട്ടിയെയും പൊലീസ് പിടികൂടിയത്.

   പെൺകുട്ടി ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്നത് മാതാവിന്‍റെ ഫോൺ ആയിരുന്നു. മാതാവിന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് പെൺകുട്ടിയുമായി റാഫി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും പതിവായി ചാറ്റ് ചെയ്യുകയും ഫോൺ ചെയ്യുകയും ചെയ്തു. മകൾ ഓൺലൈൻ ക്ലാസിലാണെന്ന് കരുതിയ വീട്ടുകാർ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല. ഒടുവിൽ പെൺകുട്ടിയെ റാഫി കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരും കണ്ണൂരിൽനിന്ന് ട്രെയിനിൽ കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു.

   വൈകാതെ തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും തിരികെ നാട്ടിലെത്തിക്കുകയും യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്​ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
   Published by:Anuraj GR
   First published:
   )}