നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

  വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

  അറസ്റ്റിലായ നൗഫല്‍

  അറസ്റ്റിലായ നൗഫല്‍

  • Share this:
  തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ 25 വയസുള്ള നൗഫലിനെയാണ് പോക്‌സോ വകുപ്പ് പ്രകാരംഅറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നറക്കി ബൈക്കില്‍ കയറ്റി ഇയാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

  വീട്ടുകാരുടെ പരാതിയെ തടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ. അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ മുന്‍ പരിചയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാള്‍ പൊലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പൊലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

  ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കിയിരുന്ന ഫോണില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിജയപ്പട്ടാണ് പ്രതി വലയിലാക്കിയത്. ആറ് മാസമായി ഇയാളുമായി പ്രണയിത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

  കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന കോര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത്. ഈ കോര്‍ട്ടേഴ്‌സില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

  ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

  നൊപ്പം പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി(32)യുടെ മൃതദേഹമാണ് കണ്ടെത്തിയ്. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്ന ആത്മഹത്യക്കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണഗിരി കാവേരി പട്ടണത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

  ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായി യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തമിഴ്‌നാട്ടില്‍ എത്തിയത്. സൂര്യ എന്ന യുവാവിന്റെ ഒപ്പമായിരുന്നു രഞ്ജിനി ഇറങ്ങിപ്പോയത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും.

  നാലുമാസം കാവേരിപ്പട്ടണത്തുള്ള ഒരു വസ്ത്രശാലയില്‍ രഞ്ജിന് ജോലി ചെയ്തിരുന്നു. പിന്നീട് സൂര്യയുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ പറയാതിരുന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് ഇന്നലെ മുതല്‍ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയയാിരുന്നു.

  അതേസമയം രഞ്ജിനിയുടെ മരണത്തിന് ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. സൂര്യയെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് അറിയിച്ചത്.
  Published by:Jayesh Krishnan
  First published:
  )}