• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഉത്സവപറമ്പില്‍ യുവതിക്ക് നേരെ അക്രമം; തടയാന്‍ ശ്രമിച്ച സഹോദരനെ മര്‍ദിച്ച പ്രതി പിടിയില്‍

Arrest | ഉത്സവപറമ്പില്‍ യുവതിക്ക് നേരെ അക്രമം; തടയാന്‍ ശ്രമിച്ച സഹോദരനെ മര്‍ദിച്ച പ്രതി പിടിയില്‍

യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട സഹോദരന്‍ സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിക്കുകയായിരുന്നു.

 • Last Updated :
 • Share this:
  ഉത്സവപ്പറമ്പില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സഹോദരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.   പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് ( 26) ആണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പേരൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉത്സവത്തിനെത്തിയ യുവതിയെ രഞ്ജിത്തും സംഘവും അപമാനിക്കാന്‍ ശ്രമിച്ചതാണ് കേസിന് ആസ്പദമായ സംഭവം.

  read also- Arrest | യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ സുഹൃത്ത് പിടിയില്‍

  യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട സഹോദരന്‍ സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു. യുവതിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന മാതാവിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

  സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ പി അനീഷ്, സ്വാതി, മധു, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഒളിവില്‍ നിന്ന് പിടികൂടിയത്.

  Fraudster| വിവാഹത്തിന് ബന്ധുക്കളായി ജൂനിയർ ആർട്ടിസ്റ്റുകൾ; തട്ടിപ്പ് വീരൻ 'ഗൂഗിൾ തേജാ ഭായ്' പിടിയിൽ


  മലപ്പുറം: ഗൂഗിളില്‍ (Google) ഉയര്‍ന്ന ജോലിക്കാരനെന്ന് പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി 'തേജാ ഭായ്' സിനിമാ സ്റ്റൈലിൽ തട്ടിപ്പ് നടത്തിയ യുവാവും കൂട്ടാളിയും അറസ്റ്റിലായി. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ നോട്ടിക്കണ്ടത്തിൽ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരുവല്ലൂര്‍ സ്വദേശി അജി (40) എന്നിവരാണ് പിടിയിലായത്. തിരൂർ ഡി വൈ എസ് പി വി വി ബെന്നി, ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

  read also- Arrest | നഗരത്തിലൂടെ അമ്മക്കൊപ്പം നടന്നു പോയ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യ വയസ്കന്‍ പിടിയില്‍

  വിവാഹ പരസ്യം കണ്ട് വിളിക്കുന്നവരോട് ഗൂഗിൾ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. നല്ല വിദ്യാഭ്യാസമുള്ള ഇയാൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. വീട്ടിലെ സ്ത്രീകൾ എന്ന നിലയിൽ സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്നവരെ പരിചയപ്പെടുത്തുകയും ചെയ്യും. ചങ്ങരംകുളത്തെ യുവതിയുടെ വീട്ടുകാരെയും ഇങ്ങനെയാണ് വിശ്വസിപ്പിച്ചത്. കഴിഞ്ഞ വർഷം ആർഭാടമായി വിവാഹ നിശ്ചയം നടത്തി.

  പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച് കൂടുതൽ വിശ്വാസ്യത നേടി. പിന്നീട് പിതാവ് ആശുപത്രിയിലാണെന്ന് പെൺകുട്ടിയെ അറിയിച്ചു. ചികിത്സയ്ക്ക് കൂടുതൽ പണം വേണമെന്നും താൽക്കാലികമായ ബുദ്ധിമുട്ടുണ്ടെന്നും ധരിപ്പിച്ചു. പെൺകുട്ടി വിവരം വീട്ടിലറിയിച്ചതോടെ വീട്ടുകാർ സഹായം വാഗ്ദാനം ചെയ്തു. ആദ്യം ഇയാൾ എല്ലാം നിരസിച്ചു. പിന്നീട് പത്തുലക്ഷത്തോളം രൂപ കൈക്കലാക്കി. പിന്നീട് വിളിക്കുമ്പോൾ ഇയാളിലുണ്ടായ മാറ്റമാണ് തട്ടിപ്പ് തിരിച്ചറിയാൻ വഴിയൊരുക്കിയത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം ഉറപ്പായി. തുടർന്ന് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. അപ്പോഴേക്കും പ്രതിയും സംഘാംഗങ്ങളും സ്ഥലം വിട്ടിരുന്നു.
  Published by:Arun krishna
  First published: