• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊതുടാപ്പിൽ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; കൊലപാതക ശ്രമക്കേസിൽ പ്രതി പിടിയിൽ

പൊതുടാപ്പിൽ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; കൊലപാതക ശ്രമക്കേസിൽ പ്രതി പിടിയിൽ

തർക്കത്തിൽ ഏർപ്പെട്ട യുവതിയുടെ വീട്ടിൽ ജോലിക്ക് എത്തിയ ആളെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്

  • Last Updated :
  • Share this:
കോട്ടയം: പൊതു ടാപ്പിൽ നിന്നും വെള്ളമെടുക്കുന്നവുമായി ബന്ധപ്പെട്ട നിസാര തർക്കമാണ് ഒടുവിൽ കൊലപാതകശ്രമത്തിലേക്ക് എത്തിയത്. കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.  സംഭവത്തെക്കുറിച്ച് ചിങ്ങവനം പോലീസ് വ്യക്തമാക്കുന്നത് ഇതാണ്. തർക്കത്തിൽ ഏർപ്പെട്ട യുവതിയുടെ വീട്ടിൽ ജോലിക്ക് എത്തിയ ആളെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

Also Read- യുവാവിനെ ആക്രമിക്കുന്നതിനിടെ പെൺകുട്ടിയെ കടന്നു പിടിച്ചു; പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ വീട്ടിൽ മനോജ് (36) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ മനോജിന്റെ വീടിന് മുൻവശമുള്ള പൊതു ടാപ്പിൽ നിന്നും അയൽവാസിയായ യുവതി  വെള്ളമെടുക്കാൻ തുടങ്ങിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കം. വെള്ളമെടുത്തത് തടഞ്ഞ മനോജിനെ യുവതി ചോദ്യം ചെയ്യുകയും, പ്രതിക്കെതിരെ ചിങ്ങവനം സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

Also Read- ഉറങ്ങിക്കിടന്നയാളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

നാട്ടുകാർ കൂടി ഒപ്പിട്ട് പരാതി കൊടുത്തതിൽ യുവതി ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.  ഇതിനോടുള്ള വിരോധം മൂലം മനോജ് യുവതിയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ലൈംഗികചുവയുള്ള ആംഗ്യങ്ങൾ  കാണിക്കുകയും ചെയ്തിരുന്നു. ഇതും യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മില്‍ ശത്രുത നിലനിന്നിരുന്നു.

Also Read- കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

കഴിഞ്ഞദിവസം യുവതിയുടെ വീട്ടിൽ ജോലിക്ക് വന്ന ശശീന്ദ്രൻ എന്നയാളെ യുവതിയോടുള്ള വിരോധം മൂലം മനോജ്‌ അരിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also Read- 'പ്രസാദത്തിൽ മയക്കുമരുന്ന്'; സ്ത്രീയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അനീഷ്, സി.പി.ഒമാരായ മണികണ്ഠൻ, സതീഷ്, സലമോൻ, ലൂയിസ് പോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.‌
Published by:Rajesh V
First published: