• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു; കൊലപാതകം മദ്യപിച്ചശേഷമുള്ള വാക്കുതർക്കത്തിനിടെ

Murder | അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു; കൊലപാതകം മദ്യപിച്ചശേഷമുള്ള വാക്കുതർക്കത്തിനിടെ

ക​ട​പ്പു​റ​ത്ത് വ​ച്ച്‌ മ​ദ്യ​പി​ച്ച ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ആലപ്പുഴ: മദ്യപിച്ചശേഷമുള്ള വാക്കുതർക്കത്തിനിടെ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അ​മ്പ​ല​പ്പു​ഴ തെ​ക്കു​പ​ഞ്ചാ​യ​ത്ത് ക​ക്കാ​ഴം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. അമ്പലപ്പുഴ കടപ്പുറത്താമ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ സഹോദരൻ ബിസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    ക​ട​പ്പു​റ​ത്ത് വ​ച്ച്‌ മ​ദ്യ​പി​ച്ച ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇതിനു പിന്നാലെ കടപ്പുറത്തെ ഷെഡ്ഡിൽ സ​ന്തോ​ഷി​നെ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച ​നി​ല​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

    ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

    ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തിൽ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്‌. ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ശ്രമിച്ച സംഭവത്തിൽ വീട്ടമ്മ സൗമ്യ സുനിൽ അറസ്റ്റിലായിരുന്നു. സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാൾ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചു നൽകുകയായിരുന്നു.

    സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നൽകിയ ഷാനവാസ്, ഷെഫീൻ ഷാ എന്നിവർ നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്റെ സഹായികളായിരുന്നു ഷാനവാസും ഷെഫീൻ ഷായും. ഗൾഫിലുള്ള കാമുകന്‍റെ ആസൂത്രണം അനുസരിച്ചാണ് കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേർന്ന് യുവതിയ്ക്ക് കൈമാറുകയായിരുന്നു. .

    മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവർക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നൽകിയ ശ്യാം റോഷ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Also Read- Say no to Bribe | 2.25 ലക്ഷത്തിന്‍റെ ബില്ലിന് കൈക്കൂലി 10000 രൂപ ; ജലസേചനവകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയില്‍

    വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളിൽ ഒരാളായ സൗമ്യയുടെ കാമുകൻ വിദേശത്തുള്ള വിനോദ് രാജേന്ദ്രൻ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരികാണെന്ന് പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: