സ്വത്ത് തർക്കം; സഹോദരനെ മദ്യം നൽകി മയക്കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി: വയോധികൻ അറസ്റ്റിൽ

ജില്ലാ പൊലീസ് മേധാവി പി.കെ മധു, കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തി മുങ്ങിയ സഹോദരനെ പിടികൂടുന്നത്

News18 Malayalam | news18-malayalam
Updated: March 25, 2020, 8:20 PM IST
സ്വത്ത് തർക്കം; സഹോദരനെ മദ്യം നൽകി മയക്കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി: വയോധികൻ അറസ്റ്റിൽ
murder
  • Share this:
ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ. പാലക്കാട് ചിറയിൽമാലിൽ തോമസ് (67) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ ഐപ്പിനെ (68) ആണ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടത്തിൽ കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും തോമസിന്‍റെ അറസ്റ്റിലേക്കെത്തിയതും.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് നിന്നും തോമസ് പുറ്റടിയിൽ സഹോദരനായ ഐപ്പിന്റെ വീട്ടിലെത്തിയിരുന്നു. വൃദ്ധയായ അമ്മയും ഇവിടെയാണ് കഴിയുന്നത്. മകനുമായുള്ള കുടുംബകലഹത്തെ തുടർന്ന് അമ്മയിൽ നിന്ന് സ്വത്ത് വിഹിതം വാങ്ങി ഇവിടെ തന്നെ വീടുവച്ച് താമസിക്കാനായുള്ള പദ്ധതിയുമായി ആയിരുന്നു വരവ്. എന്നാൽ സ്വത്ത് നൽകാനാവില്ലെന്ന് മാതാവ് തീർത്തും പറഞ്ഞു. പകരം തന്നോടൊപ്പം താമസിക്കാൻ അനുവാദം നല്‍കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. താൻ അമ്മയ്ക്ക് നല്‍കിയ കാശ് കൊണ്ട് സഹോദരൻ മദ്യം വാങ്ങിയതും തോമസിനെ ചൊടിപ്പിച്ചിരുന്നു.

സഹോദരനും അമ്മയ്ക്കുമൊപ്പം താമസിച്ചാൽ അവരുടെ സംരക്ഷണച്ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഐപ്പിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ തോമസിനെ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഹോദരനെ വിളിച്ചുണർത്തിയ ‌ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. അമിതമായി മദ്യപിച്ച് ഐപ്പ് മയക്കത്തിലായതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം അന്നു രാവിലെ തന്നെ തോമസ് ചെല്ലാര്‍കോവിലിൽ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

സ്ഥിരം മദ്യപാനിയായ ഐപ്പ് നേരം പുലർന്നിട്ടും ഉണരാത്തത് മദ്യലഹരിയിലാണെന്ന് കരുതിയിരുന്ന മാതാവ് ഇയാൾ മരിച്ചു കിടക്കുന്നതാണെന്ന് അടുത്ത ദിവസമാണ് മനസിലാക്കിയത്. ജില്ലാ പൊലീസ് മേധാവി പി.കെ മധു, കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തി മുങ്ങിയ സഹോദരനെ പിടികൂടുന്നത്
You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]
First published: March 25, 2020, 8:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading