നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആനവാൽ പൊല്ലാപ്പായി; ചെരിഞ്ഞ കൊമ്പന്‍റെ രോമം പിഴുതെടുത്ത യുവാവ് അറസ്റ്റിലായി

  ആനവാൽ പൊല്ലാപ്പായി; ചെരിഞ്ഞ കൊമ്പന്‍റെ രോമം പിഴുതെടുത്ത യുവാവ് അറസ്റ്റിലായി

  ബിജു ആനയുടെ രോമം പിഴുതെടുത്ത ദൃശ്യം സമീപത്തുനിന്ന് ആരോ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു

  News18

  News18

  • Share this:
   കൊച്ചി: ഷോക്കേറ്റു ചെരിഞ്ഞ കൊമ്പന്‍റെ വാലിലെ രോമം പിഴുതെടുത്ത യുവാവ് അറസ്റ്റിലായി. മാലിപ്പാറ കുന്നപ്പില്ലിൽ ബിജു കെ പോൾ(48) ആണ് അറസ്റ്റിലായത്. കുളങ്ങാട്ടുകുഴിയിൽ ചെരുപുറത്ത് വർഗീസിന്‍റെ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്.

   ബിജു കെ പോൾ ആനയുടെ രോമം പിഴുതെടുക്കുന്ന ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് നടപടിയുണ്ടായത്. ബിജു ആനയുടെ രോമം പിഴുതെടുത്ത ദൃശ്യം സമീപത്തുനിന്ന് ആരോ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോ വൈറലായി മാറി. ദൃശ്യം വനംവകുപ്പ് വൈൽഡ് വാർഡൻ സുരേന്ദ്ര റാവുവിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റുണ്ടായത്.

   സംഭവത്തിൽ നടപടിയെടുക്കാൻ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്. ദൃശ്യത്തിൽ ബിജു മാസ്ക്ക് ധരിച്ചിരുന്നതുകൊണ്ട് ആദ്യം തിരിച്ചറിയാനായില്ല. എന്നാൽ ദൃശ്യത്തിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

   ആശാരിപ്പണി ചെയ്യുന്ന ബിജുവിന്‍റെ പണിയായുധനങ്ങൾ സൂക്ഷിക്കുന്ന ബാഗിലെ ബുക്കിനുള്ളിൽനിന്ന് ആനവാലിലെ രോമങ്ങൾ കണ്ടെടുത്തു. നാല് ആനവാൽ രോമങ്ങളാണ് കണ്ടെടുത്തത്. ആനവാൽ മോതിരം ഉണ്ടാക്കാനാണ് രോമം പിഴുതെടുത്തതെന്ന് ബിജു ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
   Published by:Anuraj GR
   First published:
   )}