തിരുവനന്തപുരം: പാചകം ചെയ്തുകൊണ്ടിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചയാൾ അറസ്റ്റിൽ. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനല്‍(47) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ സനൽ വഴക്കുണ്ടാക്കുകയും അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന ഭാര്യയുടെ മുഖത്തും ദേഹത്തും തിളച്ച എണ്ണ ഒഴിക്കുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇയാളുടെ ഭാര്യ നയനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നയനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത സനലിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭാര്യയുമായുള്ള തര്‍ക്കമാണ് പ്രതിയെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.
Also Read- അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെയും മകളെയും കണ്ടെത്താനാകാതെ പൊലീസ്
വെള്ളറട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മൃദുൽ കുമാർ, സബ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ, എ.എസ്.ഐ. അജിത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ കുമാർ, ഷൈനു, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Thiruvananthapuram