HOME /NEWS /Crime / വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് രാസലായനി ഒഴിച്ചയാൾ പിടിയിൽ

വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് രാസലായനി ഒഴിച്ചയാൾ പിടിയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കുറച്ചുകാലമായി വീട്ടമ്മയുമായി സൌഹൃദത്തിലായിരുന്ന സുരേഷ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വീട്ടമ്മ തള്ളിക്കളയുകയായിരുന്നു.

 • Share this:

  തൃശൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് വീട്ടമ്മയുടെ മുഖത്ത് രാസലായനി ഒഴിച്ചയാൾ പിടിയിലായി. ശ്രീ​നാ​രാ​യ​ണ​പു​രം ശ​ങ്കു​ബ​സാ​ര്‍ പ​റ​മ്ബി​ല്‍ സു​രേ​ഷാ​ണ് (47) പി​ടി​യി​ലാ​യ​ത്. കൊടുങ്ങല്ലൂർ പൊലീസാണ് സുരേഷിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

  ഇ​ക്ക​ഴി​ഞ്ഞ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉണ്ടായത്. എ​ട​വി​ല​ങ്ങ് കാ​ര പ​ഞ്ചാ​യ​ത്ത് കു​ളം സ്വ​ദേ​ശിയാ​യ 44കാ​രി​യ്ക്കു നേരെയാണ് സുരേഷ് ആക്രമണം നടത്തിയത്. കുറച്ചുകാലമായി വീട്ടമ്മയുമായി സൌഹൃദത്തിലായിരുന്ന സുരേഷ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വീട്ടമ്മ തള്ളിക്കളയുകയായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. അങ്ങനെയാണ് സെപ്റ്റംബർ 17ന് വൈകുന്നേരത്തോടെ, കാര പഞ്ചായത്ത് കുളത്തിന് സമീപം വെച്ച് സുരേഷ് വീട്ടമ്മയുടെ മുഖത്തേക്ക് ടിന്നർ ഒഴിച്ചത്.

  മുഖത്ത് പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം സുരേഷ് ഒളിവിലായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ മൊ​ബൈ​ല്‍ നമ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കൊ​ട​ക​ര മ​റ്റ​ത്തൂ​രി​ല്‍ നി​ന്നാ​ണ് സുരേഷിനെ പൊലീസ് പിടികൂടിയത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ന്‍. ശ​ങ്ക​ര‍െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം സി.​ഐ ബ്രി​ജു​കു​മാ​ര്‍, എ​സ്.​ഐ കെ.​എ​സ്. സൂ​ര​ജ്, സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ച​ഞ്ച​ല്‍, അ​ന​സ്, അ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

  മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം

  അ​മ്മ​യു​മാ​യി വഴക്കുണ്ടാക്കി ഒ​ത​ള​ങ്ങ ക​ഴി​ച്ച യു​വ​തി​യേ​യും ര​ണ്ടു മ​ക്ക​ളേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്കം ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ന സ്വ​ദേ​ശി​യാ​യ യു​വ​തിയെയും അ​ഞ്ചു വ​യ​സും എ​ട്ടു മാ​സ​വും പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെയുമാണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യു​വ​തി​യുടെയും ഇ​ള​യ കു​ഞ്ഞിന്‍റെയും ആരോഗ്യനില ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  ബു​ധ​നാ​ഴ്ച രാ​ത്രിയാണ് അമ്മയുമായി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ര്‍​ന്ന് 24 കാ​രി​യാ​യ യു​വ​തി മ​ക്ക​ളു​മാ​യി ഒ​ത​ള​ങ്ങ ക​ഴി​ച്ച​ത്. രാ​ത്രി അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ​ക​ളെ​യും ഇ​ള​യ കു​ഞ്ഞി​നേ​യും അമ്മ തന്നെയാണ് വാഹനം വിളിപ്പിച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മൂ​ത്ത മ​ക​ള്‍​ക്കും ഒ​ത​ള​ങ്ങ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു യു​വ​തി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പോ​ലി​സ് വീ​ട്ടി​ലെ​ത്തി ഈ കു​ട്ടി​യെ കോട്ടയം മെഡിക്കൽ കോളേജിലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

  മു​ന്നാ​മ​ത്തെ ഭ​ര്‍​ത്താ​വി​നൊ​പ്പം പാ​ല​രാ​മ​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വ​തി ഇടയ്ക്ക് അ​മ്മ​യു​ടെ അ​ടു​ത്തു കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി താമസിക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ യുവതി എത്തിയപ്പോൾ ഇവരുടെ അടുപ്പക്കാരായ ചില ചെറുപ്പക്കാർ കാണാൻ എത്തിയിരുന്നു. യുവതിയുടെ പഴയകാല സുഹൃത്തുക്കളാണിവർ. ഇവർ വീട്ടിലെത്തുന്നത് യുവതിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മുമ്പും വഴക്കുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞ് അമ്മയും മകളും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് യുവതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോറിൽ ഒതളങ്ങ ചേർത്ത് മക്കൾക്ക് നൽകിയ ശേഷമാണ് യുവതി കഴിച്ചതെന്ന് വ്യക്തമായി.

  യുവതിയും അമ്മയും തമ്മിലുള്ള വഴക്ക് നേരത്തെ പൊലീസിന് മുന്നിൽ പരാതിയായി എത്തിയിരുന്നു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽവെച്ച് ഉണ്ടായ ഒത്തുതീർപ്പ് പ്രകാരം ഈ മാസം 30 വരെ വാഴമനയിലെ വീട്ടിൽ യുവതി താമസിക്കട്ടെയെന്ന് പൊലീസ് അമ്മയോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇവർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ വീണ്ടും ഇരുവരും തമ്മി. വഴക്ക് ഉണ്ടായതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

  First published:

  Tags: Crime news, Kerala news, Kerala police, Thrissur, Woman assault