• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പന്തൽപ്പണിക്കാരനെന്ന വ്യാജേന കല്യാണ വീടുകളിലെത്തി പാത്രങ്ങൾ മോഷ്‌ടിച്ചു; പ്രതി പിടിയിൽ

Arrest | പന്തൽപ്പണിക്കാരനെന്ന വ്യാജേന കല്യാണ വീടുകളിലെത്തി പാത്രങ്ങൾ മോഷ്‌ടിച്ചു; പ്രതി പിടിയിൽ

വാളയാര്‍ പൊലിസ് പാത്രങ്ങള്‍ ആവശ്യമുണ്ടെന്ന് അറിയിച്ച് തന്ത്രപരമായി പ്രതിയെ വിളിച്ചു വരുത്തിയാണ് പിടികൂടിയത്.

  • Share this:
പാലക്കാട്: പന്തല്‍പ്പണിക്കാരനെന്ന വ്യാജേന കല്യാണ വീടുകളിലെത്തി പാത്രങ്ങള്‍ മോഷ്ടിച്ചയാള്‍ പിടയില്‍. കല്ലേക്കാട് മേപ്പറമ്പ് വാര്യമ്പറമ്പ് സ്വദേശി രമേഷിനെയാണ് (46) വാളയാര്‍ പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

ഇയാള്‍ വിവിധ കടകളില്‍ നിന്നും കല്യാണ വീട്ടിലേക്കെന്ന വ്യാജേന സാധനങ്ങള്‍ എടുത്ത് മുങ്ങുന്നത് ഇയാളുടെ പതിവായിരുന്നു. സമാനമായി കല്യാണ വീടുകളില്‍നിന്നുള്ള പാത്രങ്ങളും ഇയാള്‍ മോഷ്ടിച്ചിരുന്നു.

വാളയാര്‍ പൊലിസ് പാത്രങ്ങള്‍ ആവശ്യമുണ്ടെന്ന് അറിയിച്ച് തന്ത്രപരമായി പ്രതിയെ വിളിച്ചു വരുത്തിയാണ് പിടികൂടിയത്.ഇയാളില്‍ നിന്ന് മോഷ്ടിച്ച കസേരകളും പാത്രങ്ങളും  അടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വാളയാര്‍ എസ്.ഐ ആര്‍. രാജേഷ്, എ.എസ്.ഐ ജയകുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈനി, സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Red Sandalwood| കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താൻ ശ്രമിച്ച 2200 കിലോഗ്രാം പിടിച്ചെടുത്തു

കൊച്ചിയിൽ (Kochi) വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം (Red Sandalwood) ഡിആർഐ (DRI) പിടികൂടി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് (Dubai) കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി ഐലൻഡിൽ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയിൽ ടാങ്കിൽ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.

ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. സർക്കാരിൽ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതിൽ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഡ‍ിആർഐ അറിയിച്ചു. ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. നിലവിൽ ആരും കസ്റ്റ‍ഡിയിലില്ലെന്നും ഡിആർഐ അറിയിച്ചു.

മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നാലു പ്രതികള്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ മുത്തശ്ശിയ്‌ക്കൊപ്പം താമസിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നാലു പേര്‍ പിടിയില്‍. സുധീര്‍, മുഹമ്മദ് നിയാസ്, മോഹനനന്‍, ബഷീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

Also Read- Dileep case | നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. മറ്റു പ്രതികളായ മോഹനനും ബഷീറും പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും പീഡിപ്പിച്ചു. കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങല്‍ ആണ് വിവരം പുറത്തറിയുന്നത്.

Also Read- Torture | ബിസ്കറ്റ് മോഷ്ടിക്കുന്നതിനിടെ പിടിയിലായ കുട്ടിയെ ക്രൂരമായി മർദിച്ച എ എസ് ഐയ്ക്ക് സസ്പെന്‍ഷൻ

സംഭവം സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Published by:Jayashankar Av
First published: