• HOME
 • »
 • NEWS
 • »
 • crime
 • »
 • വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി; മൂന്നു പേർക്കെതിരെ കേസ്

വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി; മൂന്നു പേർക്കെതിരെ കേസ്

പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 • Last Updated :
 • Share this:
  ലഖ്നൗ: വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഖുശനഗറിലാണ് സംഭവം.കേസില്‍ സല്‍മാന്‍ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്‍റെ ബന്ധു ഷഹനാസിനെതിയും (22) കേസെടുത്തിട്ടുണ്ട്. പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

  വിവരം ലഭിച്ചയുടന്‍ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാര്‍ സിംഗ് പറഞ്ഞു. തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.  Also Read-Terrorism | സർക്കാർ സർവീസിലിരുന്ന് ഭീകരപ്രവർത്തനം; ബിട്ട കരാട്ടെയുടെ ഭാര്യ അടക്കമുള്ളവരെ സർവീസിൽ നിന്ന് പുറത്താക്കി

  ചെന്നൈയില്‍ വന്‍ ബാങ്ക് കവര്‍ച്ച; ജീവനക്കാരന്‍റെ നേതൃത്വത്തില്‍ മോഷ്ടിച്ചത് 20 കോടിയോളം

  ചെന്നൈ നഗരത്തിലെ ബാങ്കിൽ പട്ടാപ്പകല്‍ വൻ കവർച്ച. ചെന്നൈ അറുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ട് ബന്ദികളാക്കി മോഷണം നടന്നത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും നഷ്ടമായെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് പേരടങ്ങുന്ന ആയുധധാരികളായ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു., തുടര്‍ന്ന് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും മോഷ്ടിച്ചു.

  ബാങ്കിനുള്ളിലെയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്. 20 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

  Also Read-UP JeM Man | പാക് താലിബാനുമായി ബന്ധം; ആയുധങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം; യുപിയില്‍ ജെയ്ഷെ ഭീകരൻ അറസ്റ്റിലായത് എങ്ങനെ ?

  തുടര്‍ന്ന് അറുംമ്പാക്കം പോലീസ് സ്ഥലത്തെത്തി. നോർത്ത് പോലീസ് അഡീഷണൽ കമ്മീഷണർ അൻബു ഐപിഎസ്, വെസ്റ്റ് അസോസിയേറ്റ് കമ്മീഷണർ രാജേശ്വരി ഐപിഎസ്, അണ്ണാനഗർ ഡെപ്യൂട്ടി കമ്മീഷണർ വിജയകുമാർ ഐപിഎസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
  ബാങ്കിൽ കസ്റ്റമർ ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുന്ന പടപട്ടമ്മൻ ടെമ്പിൾ സ്ട്രീറ്റിൽ താമസിക്കുന്ന  മുരുകനാണ് കവർച്ച നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഫൊറൻസിക് ഉദ്യോഗസ്ഥർ ബാങ്കിൽനിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പോലീസ് അറിയിച്ചു.
  Published by:Jayesh Krishnan
  First published: