• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സുഹൃത്തിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തശേഷം വിദേശത്തേക്ക് മുങ്ങിയ ആൾ പിടിയിൽ

News18 Malayalam
Updated: August 6, 2018, 11:05 PM IST
സുഹൃത്തിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തശേഷം വിദേശത്തേക്ക് മുങ്ങിയ ആൾ പിടിയിൽ
News18 Malayalam
Updated: August 6, 2018, 11:05 PM IST
മലപ്പുറം: സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ കടകശ്ശേരി സ്വദേശി ഫിറോസാണ് പിടിയിലായത്. കടകശേരി സ്വദേശിനിയുടെ പരാതിയിലാണ് ഫിറോസ് പൊലീസിന്റെ പിടിയിലായത്. ഫിറോസിന്റെ സുഹൃത്തിന്റെ ഭാര്യകൂടിയാണ് ബലാത്സംഗത്തിനിരയായ യുവതി. സുഹൃത്ത് നാട്ടിലില്ലാത്ത സമയം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി ക്രൂരത കാട്ടിയത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഫിറോസിനെ തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് കുറ്റിപ്പുറം എസ്‌ഐ ബഷീര്‍ സി ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...