കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ കമ്പക്കല്ല് കമ്പക്കാലിൽ ആഷിക് നാസർ(25) എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ മൂന്നു മാസത്തോളം ഹോം സ്റ്റേയിൽ താമസിപ്പിച്ചു പീഡിപ്പിച്ചശേഷം ഒളിവിൽ പോയ ഇയാളെ തൊടുപുഴയിലെ വാടകവീട്ടിൽനിന്നാണ് ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പാലക്കാട് സ്വദേശിയായ യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട നാസർ, അവരെ വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ ഇരുവരും മൂന്നു മാസത്തോളം താമസിച്ചു. ഇതിനിടെ നിരവധി തവണ ഇയാൾ യുവതിയെ
ലൈംഗികമായി ചൂഷണം ചെയ്തു. ഇതിനിടെ യുവതി വിവാഹ കാര്യം പറയുമ്പോൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു നാസർ ഒഴിഞ്ഞുമാറി.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് യുവാവിനൊപ്പം താമസിക്കാനായി യുവതി വീട്ടിൽനിന്ന് ഒളിച്ചോടിയത്. അതുകൊണ്ടുതന്നെ ആദ്യം നാസറിനെ യുവതി സംശയിച്ചിരുന്നില്ല. എന്നാൽ വിവാഹ കാര്യത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിൽ യുവതിക്ക് സംശയം തോന്നി. പക്ഷേ, അതിനിടെ യുവതിയുടെ എടിഎം കാർഡ്, രണ്ടു പവന്റെ മാല, 60000 രൂപ എന്നിവ കൈക്കലാക്കി നാസർ അവിടെനിന്ന് കടന്നു കളഞ്ഞു.
Also Read-
പത്തനംതിട്ടയിൽ യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡാക്രമണം; കണ്ണൂർ സ്വദേശി പിടിയിൽഇതോടെ യുവതി ഫോർട്ട് കൊച്ചി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡിസിപി പൂങ്കുഴലി ഇടപെട്ട് അന്വേഷണം വേഗത്തിലാക്കി. നാസറിനെ കണ്ടെത്തുന്നതിനായി ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ ജി.പി മനുരാജ്, എസ്.ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിലെ വാടകവീട്ടിൽനിന്ന് നാസറിനെ പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ ഇയാൾ യുവതിയെ
ലൈംഗികമായി പീഡിപ്പിച്ചതായി സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.