തൃശൂര്‍: നാടോടിബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍(arrest). എടത്തിരുത്തി പൈനൂര്‍ സ്വദേശിയായ മുത്തു (22)വാണ് അറസ്റ്റിലായത്. ഒമ്പത് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കുത്തി പൊള്ളിച്ചതായും പോലീസ് പറഞ്ഞു. വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, എസ്.ഐ.മാരായ കെ. മനോജ്, വിജു പൗലോസ്, സീനിയര്‍ സി.പി.ഒ. റംല സിറാജ്, സി.പി.ഒ.മാരായ രേജേഷ്, പ്രണവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Also read-Murder | മദ്യപാനത്തെ ചോദ്യംചെയ്ത രണ്ടുപെണ്‍മക്കളെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റില്‍
Rape Case | പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും
മലപ്പുറം: പത്തു വയസ്സുകാരിയെ ബലാത്സംഗം(Rape Case) ചെയ്ത 68കാരന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി (Pocso Special Court) പത്ത് വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ചിലായിരുന്നു സംഭവം. 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാത്സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിനതടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 20, 000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
Also Read-Crime Branch| ഭർതൃവീട്ടിലെ അലമാരയിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്
പ്രതി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറ് വേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.