• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Rape | പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊല്ലം: പരവൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പച്ച (Rape case) കേസില്‍ യുവാവ് പിടിയില്‍. കോട്ടപ്പുറം തിരുവാലയില്‍ വീട്ടില്‍ രാജേഷ് (33) ആണ് പോക്‌സോ വകുപ്പി പ്രകാരം പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

    വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയും വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി  ഒറ്റക്ക് ഉള്ള സമയത്ത് നിരന്തരം വീട്ടിലെത്തി പീഡന തുടര്‍ന്നതോടെ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

    പെണ്‍കുട്ടി പീഡന വിവരം അടുത്ത ബന്ധുവിനോട് വളിപ്പെടിത്തി ഇവരാണ് ജില്ലാ ശിശുസംരക്ഷണ സമിതിയെ വിവരം അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

    പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, അനുരൂപ, എഎസ്‌ഐമാരായ പ്രദീപ്, പ്രമോദ് എസ്സിപിഒമാരായ മനോജ്‌നാഥ്, സിന്ധു സിപിഓമാരായ പ്രേംലാല്‍, സയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.

    Rape and Murder| രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ

    കർണാടകയിലെ (Karnataka) അത്തിബെലെയിൽ (Attibele) രണ്ട് വയസുകാരിയെ ബലാത്സംഗം (Rape) ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന്‍ അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

    അന്വേഷണത്തിന്‍റെ തുടക്കത്തിൽ കാർ യാത്രക്കിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

    Also Read- Arrest | ഐഎസ്എല്‍ ഫൈനലില്‍ ഹൈദരബാദിനെ പിന്തുണച്ചതിന് യുവാവിന്റെ നടുതല്ലിയൊടിച്ചു; ഒൻപതുപേര്‍ പിടിയില്‍

    കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    Also Read- Arrest| സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ കടന്നുപിടിച്ചു; ലോട്ടറി വിൽപനക്കാരൻ പിടിയിൽ

    ട്രക്ക് ഡ്രൈവറായ പ്രതിയുടെ വീട്ടിൽ മാർച്ച് 20നായിരുന്നു കുട്ടിയും കുടുംബവും എത്തിയത്. ചിക്കൻ വാങ്ങാനായി പെൺകുഞ്ഞിനെയും കൂട്ടി ഇയാൾ കാറിൽ‌ പുറത്തേക്ക് പോവുകയായിരുന്നു. പിന്നാലെ കാറിൽ വെച്ച് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. കുഞ്ഞ് കരഞ്ഞതോടെ ഇയാൾ‌ മർദിച്ചു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ വെച്ച് കുഞ്ഞ് മരിച്ചു.
    Published by:Jayashankar AV
    First published: