കൊല്ലം: പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവ് അറസ്റ്റിലായി. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പൊലീസാണ് കൊറ്റങ്കര മാമൂട് മഞ്ചു ഭവനില്‍ അനന്തു നായര്‍ (22) എന്നയാളെ അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെൺകുട്ടിയെയാണ് അനന്തു നായർ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
2019-ല്‍ സമാനമായ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പോക്സോ പ്രകാരം എടുത്തിട്ടുള്ള കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കള്‍ക്കുമെതിരെയും പോലീസ് നടപടി സ്വീകരിക്കും.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ഇപ്പോൾ അനന്തു നായരെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്തിട്ടുണ്ട്. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഒരു മാസത്തെ പരിചയത്തിൽ നാടുവിട്ട പത്താം ക്ളാസുകാരിയും
സ്വകാര്യ ബസ് ഡ്രൈവറും കസ്റ്റഡിയിൽ
ആങ്ങാമൂഴിയിൽനിന്ന് കാണാതായ പത്താം ക്ലാസുകാരിയെയും ബസ് ഡ്രൈവറെയും കോട്ടയത്തുനിന്ന് പൊലീസ് കണ്ടെത്തി. കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. ഈ വർഷം സ്കൂൾ തുറന്നതു മുതലാണ് പത്താം ക്ളാസുകാരിയുമായി തമ്മിൽ പരിചയമായതെന്നാണ് ബന്ധുക്കളുടെ നിഗമനം. വെറും ഒരു മാസം മാത്രം പരിചയമുള്ള യുവാവുമൊത്ത് പെൺകുട്ടി നാടുവിട്ടതാണ് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തുന്നത്.
ആങ്ങാമൂഴിയിൽനിന്നുള്ള സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ(33) എന്നയാൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം പെൺകുട്ടി പോയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെങ്കിൽ ഷിബിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചുകോയിക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഷിബിൻ. ഇയാളുടെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്.
Also Read-
ഡ്രോൺ പറത്തി ആനകളെ ഭയപ്പെടുത്തിയ വ്ലോഗർക്കെതിരെ ഏഴു കേസുകൾ; ജാമ്യമില്ലാ വകുപ്പുമായി വനംവകുപ്പ്
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് ഷിബിൻ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് ഇയാൾ പെൺകുട്ടിയുമായി നാടുവിട്ടത്. ഓൺലൈൻ ക്ലാസിനെന്ന പേരിൽ അമ്മയുടെ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മ ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. പെൺകുട്ടി തിങ്കളാഴ്ച പുലർച്ചെ നാല് മണിക്ക് അമ്മ അറിയാതെ വീട്ടിൽനിന്ന് പുറത്തുകടക്കുകയും കാത്തുനിന്ന ഷിബിനൊപ്പം നാടുവിടുകയുമാണ് ചെയ്തത്. പത്തനംതിട്ടയിൽ എത്തിയശേഷം മകൾ വിളിച്ചപ്പോൾ മാത്രമാണ് 'അമ്മ വിവരം അറിഞ്ഞത്. ബസ് ഡ്രൈവറോടൊപ്പമാണ് പോയതെന്ന് മകൾ പറഞ്ഞു.
മകൾ ഷിബിന്‍ ഒപ്പമുണ്ടെന്ന് മനസിലാക്കിയ അമ്മ, ഷിബിന്റെ ഫോണിലേക്ക് വിളിച്ചു. 'നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കും' എന്ന് മാത്രം പറഞ്ഞ് ഷിബിൻ ഫോൺ ഓഫ് ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വിവരം പോലീസിൽ അറിയിച്ചു. ഷിബിന്റെ ഫോൺ നമ്പരും പൊലീസിന് കൈമാറി. മൂഴിയാർ ഇൻസ്പെക്ടർ കെ. എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.