പള്ളുരുത്തിയില്‍ പതിനഞ്ചുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതല പറമ്പ് വീട്ടില്‍ ശ്യാംകുമാര്‍ (23) നെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിച്ച് പള്ളുരുത്തിയില്‍നിന്ന് പറവൂരിലുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
പള്ളുരുത്തി സി.ഐ. സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ മനോജ്, വിനീത് കുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത്, പ്രശോഭ്, വനിതാ സി.പി.ഒ. സജിത എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാത്രി പറവൂരിലെത്തി ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abusing minor girls, Crime news, Kochi, Rape case