നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

  പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

  പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊ​ലീ​സ് പ്രതിയെ​ പിടികൂടിയത്. പിന്നീട് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

  Aromal_Pocso

  Aromal_Pocso

  • Share this:
   കൊല്ലം​: വിവാഹവാഗ്ദാനം നൽകി പെ​ണ്‍​കു​ട്ടി​യെ ലൈംഗികമായി പീഡിപ്പിച്ച്‌​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം (Kollam) തൃ​ക്ക​രു​വ വ​ന്മ​ള ക​ട​പ്പാ​യി​ല്‍ വീ​ട്ടി​ല്‍ ആ​രോ​മല്‍(26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് (Kerala Police) ആണ് പ്രതിയെ​ പിടികൂടിയത്. പിന്നീട് പോക്സോ (Pocso) ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   കൊ​ല്ലം സി​റ്റി അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജി.​ഡി വി​ജ​യ​കു​മാ​റിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി. ​ദേ​വ​രാ​ജ​ന്‍, എ​സ്.​ഐ​മാ​രാ​യ ശ​ബ്ന, റ​ഹീം, എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ന്‍ വ​നി​ത സി.​പി.​ഒ രാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

   കണ്ണൂരിൽ മൂന്നും എട്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

   കുട്ടികളെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയെ അറസ്റ്റ് (Arrest)ചെയ്തു. മൂന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്. ബാലനീതിനിയമപ്രകാരമാണ് ടൗൺ പൊലീസ് യുവതിയെ അറസ്റ്റ്‌ ചെയ്തത്. യുവതിയുടെ കാമുകന് എതിരെയും പൊലീസ് കേസെടുത്തു. കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരണ നൽകിയ കുറ്റത്തിനാണ് യുവാവിന് എതിരെ നടപടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

   ചാലാട് സ്വദേശിയായ 28 കാരിയും അഴീക്കോട് അയണിവയൽ സ്വദേശിയായ 28 കാരനുമാണ് റിമാൻഡിലായത്. യുവതിയെ ചീമേനി തുറന്ന ജയിലിലും യുവാവിനെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു. കുട്ടികളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തി യുവാവിന് ഒപ്പം സ്ഥലം വിട്ടതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് യുവതിക്ക് എതിരെ കേസ് എടുത്തത്. മൂന്നുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്.

   Also Read- Man rapes daughter| ജാതി മാറി വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്തു കൊന്നു

   യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഈ മാസം 12 നാണ് യുവതി കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം സ്ഥലം വിട്ടത്. ഇരുവരും സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിലായിരുന്നു. യുവതിക്ക് എതിരെ അച്ഛനും ഭർത്താവിന്റെ അച്ഛനും പരാതി നൽകിയിരുന്നു. വീടു പണിക്കായി ഏൽപ്പിച്ച രണ്ടുലക്ഷം രൂപ കാണുന്നില്ലെന്നും ഭർത്താവിന്റെ അച്ഛന്റെ പരാതിയിൽ പറയുന്നു.

   Also Read-ഭാര്യയു‌ടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ

   സുഹൃത്തിന് ഒപ്പം പോകുന്നു എന്ന് കത്ത് എഴുതി വെച്ചാണ് യുവതി സ്ഥലം വിട്ടത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ യുവതി ഉപയോഗിക്കുന്ന പുതിയ ഫോൺ നമ്പർ പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി മാനന്തവാടിയിലും പിന്നീട് ബെംഗളൂരുവിലും എത്തിയതായി കണ്ടെത്തി. പൊലീസ് പിന്തുടർന്നപ്പോൾ യുവതിയും സുഹൃത്തും കണ്ണൂരിലേക്ക് മടങ്ങി. എന്നാൽ ഇരുവരെയും ബസ്സ് സ്റ്റാന്റിൽ വെച്ച് പോലീസ് പിടികൂടി. യുവതിയിൽ നിന്ന് ഒന്നര ലക്ഷത്തിൽ അധികം രൂപ പൊലീസ് കണ്ടെടുത്തു.

   ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എ. ഇബ്രാഹിം, അസി. സബ് ഇൻസ്പെക്ടർ കെ. ലതീഷ് എന്നിവരാണ് പരാതിയിൽ അന്വേഷണം നടത്തിയത്.
   Published by:Anuraj GR
   First published:
   )}