നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso | പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ

  Pocso | പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ

  പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന നഹാസ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു പീഡിപ്പിച്ചു ഗർഭിണി ആക്കുകയായിരുന്നു

  Nahas

  Nahas

  • Share this:
   കൊല്ലം: പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിലെ പ്രതി അറസ്റ്റിലായി. കൊല്ലം പത്തനാപുരം മേലില നരിക്കുഴി ഭാഗത്തു സിനോജ് മൻസിലിൽ നൗഷാദിന്‍റെ മകൻ നഹാസ് (21 ) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന നഹാസ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു പീഡിപ്പിച്ചു ഗർഭിണി ആക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പ്രതിയെ കുന്നിക്കോട് പൊലീസ് പിടികൂടിയത്. കൊട്ടാരക്കര മൈലം ഇഞ്ചക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

   Rape Case | ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരന് ആറു വര്‍ഷം തടവും പിഴയും

   ഒറ്റപ്പാലത്ത് ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.

   പിഴ തുക പെൺക്കുട്ടിയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അൻപതിനായിരം രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിയ്ക്കണം.

   2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അറുപത്തെട്ടുകാരൻ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതി റിമാൻ്റിലാണ്. കേസിൽ പെൺകുട്ടിയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് നിഷ ഹാജരായി. ഒറ്റപ്പാലം പൊലീസാണ് കേസന്വേഷിച്ചത്.

   പാലക്കാട് വടക്കഞ്ചേരിയിൽ മോഷണം പോയ കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി

   വടക്കഞ്ചേരിയിൽ ഒരാഴ്ച മുൻപ് മോഷണം പോയ വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിൽ നിന്നും മോഷണം പോയ മൂന്നു കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്‌.

   കഴിഞ്ഞ ദിവസം സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്. ഒക്ടോബർ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേദിവസം തന്നെ ഈ വീട്ടിൽ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

   Also Read-മൊബൈൽഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് പിടിയിൽ

   യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിൻ്റെ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് സുരേഷ്. നേരത്തേയും സുരേഷിൻ്റെ വീട്ടിൽ നിന്ന് കോഴികൾ മോഷണം പോയിരുന്നു. നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ കൂടിന് സമീപം വിഷം കലർത്തിയ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന മേഖലയാണെങ്കിലും സമീപ കാലത്തൊന്നും അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് സുരേഷ് പറയുന്നു. വ്യക്തി വൈരാഗ്യമാവാം ഈ സംഭവങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം.
   Published by:Anuraj GR
   First published:
   )}