നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; വീട്ടിൽ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചു

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; വീട്ടിൽ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചു

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് 23 കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്

    പ്രതി അനന്തു

    പ്രതി അനന്തു

    • Share this:
    കോട്ടയം: സമൂഹമാധ്യമം (social media) വഴി പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു (sexual assault). പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് 23 കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. കോട്ടയം ചിങ്ങവനം പൊലീസ് പരിധിയിലാണ് വീട്ടിൽ കയറി 15 വയസുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ, പ്രതി മണർകാട് മാലം ചെറുകരയിൽ അനന്തു സി. മധുവിനെ ചിങ്ങവനം പൊലീസ് പിടികൂടി.

    ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

    സമൂഹ മാധ്യമം വഴിയാണ് 15കാരിയായ പെൺകുട്ടിയുമായി മണക്കാട് സ്വദേശിയായ യുവാവ് പരിചയത്തിലായത്. തുടർന്ന് പ്രണയം അഭിനയിച്ച ശേഷം രാത്രി വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതലാണ് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ വീട്ടിലെത്തി പ്രതി പീഡിപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയായ അനന്തു പകർത്തുകയായിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

    പെൺകുട്ടിയെ തുടർച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. പീഡനം നടക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് ഈ സംഭവം അറിയുകയായിരുന്നു. തുടർന്ന് അനന്തുവിനെ വിലക്കി. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ട് എന്ന് അനന്തു പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്. ഇതിനുശേഷം പെൺകുട്ടിയുടെ അച്ഛന്റെ മൊബൈൽ ഫോണിലേക്ക് കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഇയാൾ അയച്ചു നൽകുകയും ചെയ്തു. ഇതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചു  പരാതി നൽകിയത്.

    പൊലീസിന് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് വളരെ വേഗത്തിലുള്ള അന്വേഷണത്തിനാണ് ചിങ്ങവനം പൊലീസ് തയ്യാറായത്. പരാതി കിട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയായ അനന്തുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ചിങ്ങവനം പോലീസ് ന്യൂസ് 18 നോട് പറഞ്ഞു.

    പ്രതിയായ അനന്തുവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മൊബൈൽ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും വീഡിയോയും പൊലീസ് സംഘം പിടിച്ചെടുത്തു. പ്രതിയുടെ മൊബൈൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം. മറ്റേതെങ്കിലും പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.

    നഗ്നദൃശ്യങ്ങൾ പകർത്തിയതോടെ കുടുംബവും ഏറെ ആശങ്കയിലാണ്. പെൺകുട്ടിക്ക് കൂടുതൽ കൗൺസിലിംഗ് അടക്കം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ പേരെ ഇയാൾ  പീഡനത്തിന് ഇരയാക്കിട്ടുണ്ടോ എന്നത് വ്യക്തമാകൂവെന്ന് ചിങ്ങവനം പൊലീസ് വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരമാണ്  ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

    Summary: Man arrested for raping minor girl at home he acquainted through social media
    Published by:user_57
    First published: