• HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോണ്‍വഴി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി മധ്യവയസ്‌കയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഫോണ്‍വഴി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി മധ്യവയസ്‌കയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

യുവാവിന്റെ ഉപദ്രവം തുടര്‍ന്നപ്പോള്‍ വീട്ടമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി

  • Share this:
കൊല്ലം: മൊബൈല്‍ഫോണ്‍വഴി സൗഹൃദം സ്ഥാപിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയശേഷം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആയിരനല്ലൂര്‍ മണിയാര്‍ ആര്‍.പി.എല്‍. ബ്ലോക്ക് അഞ്ചില്‍ മണികണ്ഠനാ(31)ണ് അറസ്റ്റിലായത്.

യുവാവിന്റെ ഉപദ്രവം തുടര്‍ന്നപ്പോള്‍ വീട്ടമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി. എസ്.എച്ച്.ഒ. എം.ജി.വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിയിലായത്.
Published by:Jayesh Krishnan
First published: