നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന കാസര്‍കോട് സ്വദേശി അറസ്റ്റില്‍

    Arrest | യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന കാസര്‍കോട് സ്വദേശി അറസ്റ്റില്‍

    വിദേശത്തേക്ക് കടന്ന മുസഫറലിക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

    • News18
    • Last Updated :
    • Share this:
      കാസര്‍കോട്: യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്നയാളെ ഇന്റര്‍പോളിന്റെ(Interpol) സഹായത്തോടെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കാസര്‍കോട് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23) ആണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് കടന്ന മുസഫറലിക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

      മുസറഫലി യുഎഇ പൊലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയിസണ്‍ ഓഫീസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുക്കിയത്. പ്രതിയെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഡല്‍ഹിയില്‍ എത്തിച്ചു.

      സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ആരംഭിച്ച ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ-ഓര്‍ഡിനേഷന്‍ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നവര്‍ക്ക് എതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

      Also Read-കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കേസില്‍ വഴിത്തിരിവ്

      വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

      വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിലായി. തിരുവനന്തപുരം കഴക്കൂട്ടം നാലുമുക്കിലാണ് സംഭവം. ആറ്റിപ്ര മുക്കോലക്കല്‍ കുറ്റിവിളാകത്ത് വീട്ടില്‍ മുഹമ്മദ് ഹാഷിമിനെയാണ് (32) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം നടന്നത്.

      മാരകായുധങ്ങളുമായാണ് മുഹമ്മദ് ഹാഷിം വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. വീട്ടിൽ കയറിയ യുവാവ് വീട്ടമ്മയെ കടന്നുപിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനിടെ വാൾ വീശി വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെയും യുവാവ് മർദ്ദിച്ചു. അതിനുശേഷം വീട്ടിലെ ജനല്‍ ചില്ലുകളും സ്‌കൂട്ടറും ബൈക്കും അടിച്ചുതകര്‍ത്തു.

      വീട്ടമ്മയുടെ മകനോട് മുഹമ്മദ് ഹാഷിമിനുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
      Published by:Jayesh Krishnan
      First published:
      )}