• HOME
  • »
  • NEWS
  • »
  • crime
  • »
  • വെന്റിലേഷനിൽ മൊബൈല്‍ ക്യാമറവെച്ച് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റിൽ

വെന്റിലേഷനിൽ മൊബൈല്‍ ക്യാമറവെച്ച് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റിൽ

മൊബൈല്‍ ഫോണ്‍ കണ്ട പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി രക്ഷപ്പെട്ടു.

  • Last Updated :
  • Share this:
    ആലപ്പുഴ: പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകര്‍ത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഷഹനാസ് മൻസിലിൽ ഷഹനാസ് ഷാഹുൽ(26) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ വെന്റ്ലേഷനിലൂടെയാണ് ഇയാൾ ദൃശ്യം പകർത്തിയത്.

    ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കണ്ട പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി വനിത സെല്ലിന് പരാതി നൽകിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

    ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തേയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഹരിപ്പാട്ടെ ഒരു ഡ്രൈവിങ് സ്‌കൂളിലെ പരിശീലകനാണ് പ്രതി.

    Also Read-Molestation | ജന്മാഷ്ടമി ആഘോഷത്തിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി; ഫയര്‍മാൻ അറസ്റ്റിൽ

    ഭാര്യയെ ചൂടായ ഇസ്തിരിപ്പെട്ടികൊണ്ട് അടിച്ചു; നിരന്തരം മർദനം; ഭർത്താവ് പിടിയിൽ

    മലപ്പുറം: ഭാര്യയെ അക്രമിച്ചെന്ന പരാതിയിൽ  ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചാണയിൽ താമസിക്കുന്ന യുവതിയെ ഭർത്താവ് പറപ്പൻ വീട്ടിൽ റിൻഷാദ് (39) മൃഗീയമായി അക്രമിച്ചിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ വൈകിട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിർദേശ പ്രകാരം വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    റിൻഷാദ് ഭാര്യയെ നിരന്തരം മർദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. 11 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. നിരന്തരം മർദിക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.

    കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാൻ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്നപരാതിയെ തുടർന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ നേതാക്കൾ ഇടപെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സി ഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: