• HOME
  • »
  • NEWS
  • »
  • crime
  • »
  • പൂജ നടത്തിയ സ്വർണാഭരണം ധരിച്ചാൽ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍

പൂജ നടത്തിയ സ്വർണാഭരണം ധരിച്ചാൽ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍

ഇത്തരത്തില്‍ പറഞ്ഞ് പറ്റിച്ച് പച്ചാളം സ്വദേശിയായ യുവതിയിൽ നിന്ന് ഇയാൾ 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തു.

  • Share this:

    കൊച്ചി: മന്ത്രവാദം നടത്തിയ സ്വർണാഭരണം ധരിച്ചാൽ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍. തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ ഹമീദാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ പറഞ്ഞ് പറ്റിച്ച് പച്ചാളം സ്വദേശിയായ യുവതിയിൽ നിന്ന് ഇയാൾ 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തു.

    Also read-ആക്രി കച്ചവടത്തിന്‍റെ മറവില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം; 8 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

    യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

    Published by:Sarika KP
    First published: