• HOME
  • »
  • NEWS
  • »
  • crime
  • »
  • 34ാം വയസ്സിൽ 250 റബർഷീറ്റുകൾ മോഷ്ടിച്ചു; മുങ്ങിയ കള്ളൻ 71ാം വയസ്സിൽ പിടിയിൽ

34ാം വയസ്സിൽ 250 റബർഷീറ്റുകൾ മോഷ്ടിച്ചു; മുങ്ങിയ കള്ളൻ 71ാം വയസ്സിൽ പിടിയിൽ

കാടുകയറി പോയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്

  • Share this:
    പത്തനംതിട്ട: മുപ്പത്തിനാലാം വയസ്സിൽ റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതി 37 വർഷങ്ങൾക്കു ശേഷം പിടിയിൽ. പത്തനംതിട്ട ജില്ലയിലെ അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ പൊടിയനാണ് 71ാം വയസ്സിൽ അറസ്റ്റിലായത്.

    1985 ലാണ് പൊടിയനെതരെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 250 റബർ ഷീറ്റുകൾ മോഷണം പോയെന്നായിരുന്നു. മോഷണത്തിനു ശേഷം പൊടിയൻ മുങ്ങുകയായിരുന്നു.

    Also Read- തിരുവാഭരണങ്ങൾ മോഷ്ടിച്ചു; പകരം വി​ഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങിയ പൂജാരി അറസ്റ്റിൽ

    പൊടിയനുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഇത്ര കാലമായി ബന്ധമുണ്ടായിരുന്നില്ല. കാടുകയറി പോയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊടിയൻ പോത്തുപാറ വനത്തിൽ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ ഇൻസ്പെക്ടർ ജർലിൻ വി.സ്കറിയയ്ക്കു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
    Published by:Naseeba TC
    First published: